ആറളം ഫാം 12-ാം ബ്ലോക്കിലെ കുടിവെള്ള ഷാമത്തിന് പരിഹാരം കാണുക സി പി ഐ . ആറളം ഫാം ബ്ലോക്ക് 12 ൽ രൂക്ഷമായ കുടിവെള്ള ഷാമം നേരിടുകയാണ് ഇതിന് പരിഹാരം കാണാൻ അതികൃതർ തയ്യാറാകണമെന്ന് സി പി ഐ 12-ാം ബ്ലോക്ക് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിലുപ്പ് പദ്ധതി കാർഷിക മേഖലയിലേക്കും വ്യാപിപ്പിക്കാൻ ശ്രദ്ധ ചെലുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.ടി ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. പുന്നേരി സന്തോഷ് അദ്ധ്യക്ഷനായി വി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു. കെ.ബി. ഉത്തമൻ , ശങ്കർ സ്റ്റാലിൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് ബ്രാഞ്ച് വിഭജനവും നടന്നു. ബ്ലോക്ക് 12, തവരഞ്ഞാൽ എന്നീ പേരുകളിലാണ് വിഭജനം നടന്നത് ബ്ലോക്ക് 12 ബ്രാഞ്ച് സെക്രട്ടറിയായി പുന്നേരി സന്തോഷിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി കൃഷ്ണ ഗംഗാധരനേയും, തവരഞ്ഞാൽ ബ്രാഞ്ച് സെക്രട്ടറിയായി എം.ബി സാബുവിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി രാധയേയും സമ്മേളനം തെരഞ്ഞെടുത്തു.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു