മട്ടന്നൂരിന് പ്രതീക്ഷ പകർന്ന് പൊലീസ് സ്റ്റേഷൻ ബൈപാസ് റോഡ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 4 April 2022

മട്ടന്നൂരിന് പ്രതീക്ഷ പകർന്ന് പൊലീസ് സ്റ്റേഷൻ ബൈപാസ് റോഡ്മട്ടന്നൂർ പൊലീസ് സ്റ്റേഷന് സമീപത്ത് കൂടിയുള്ള ബൈപാസ് റോഡ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. പത്ത് ലക്ഷം രൂപ നീക്കിവച്ചുള്ള നഗരസഭാ ബഡ്ജറ്റിലെ പ്രഖ്യാപനമാണ് പ്രതീക്ഷ പകരുന്നത്. റോഡിനായി സ്ഥലം സർക്കാർ നേരത്തെ അനുവദിച്ചിരുന്നു.

പൊലീസ് സ്റ്റേഷന്റെ മേഖലയിലുള്ള സ്ഥലം വിട്ടുനൽകുന്നതിൽ ആഭ്യന്തര വകുപ്പിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭയുടെ നേതൃത്വത്തിൽ ഡി. ജി. പിക്ക് അപേക്ഷ നൽകിയിരുന്നു. നാലു മീറ്റർ വീതിയിലാണ് ഇവിടെ റോഡ് നിർമ്മിക്കേണ്ടത്. മതിൽ നിർമ്മാണത്തിനും റോഡ് പണിയുന്നതിനുമായാണ് ബഡ്ജറ്റിൽ പത്തുലക്ഷം വകയിരുത്തിയിട്ടുള്ളത്. റോഡ് നിർമ്മിക്കുന്നതിന്റെ ഭാഗമായി മുമ്പ് കെ. കെ. ശൈലജ എം. എൽ. എ. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog