വാഹനങ്ങൾക്ക് നേരെ കരിങ്കല്ലേറ് നടത്തിയ യുവാവ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 21 April 2022

വാഹനങ്ങൾക്ക് നേരെ കരിങ്കല്ലേറ് നടത്തിയ യുവാവ് അറസ്റ്റിൽ

വാഹനങ്ങൾക്ക് നേരെ കരിങ്കല്ലേറ് നടത്തിയ യുവാവ് അറസ്റ്റിൽ

ദേശീയപാതയിൽ ബൈക്കിലെത്തി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ കരിങ്കല്ലേറ് നടത്തിയ യുവാവ് അറസ്റ്റിൽ. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിൽ താമസിക്കുന്ന വാഴയിൽ ഹൗസിൽ സംഷീറിനെ (47) യാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി താഴെചൊവ്വയിൽ വെച്ച് വാഹനങ്ങൾക്ക് നേരെ കല്ലേറ് നടത്തുവെന്ന പരാതികൾ വന്നിരുന്നു. ആംബുലൻസ് ഉൾപ്പെടെചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകവെയായിരുന്നു പട്ടാപ്പകൽ കല്ലേറ്. ഇത്തരത്തിൽ കണ്ണൂർ മിംസ് ആശുപത്രി, എ. കെ. ജി ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ ആംബുലൻസിന്റെ ഗ്ലാസുകൾ തകർത്ത സംഭവവുമുണ്ടായിരുന്നു. നിലവിൽ ഏഴ് പരാതികളാണ് പോലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം താണ സ്വദേശിയായ തസ്ലീമിന്റെ കാറിനുനേരെ കല്ലേറ് നടന്നതോടെയാണ് പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കിയത്. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവാവ് കല്ലെറിയുന്ന ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയത്. കെ. എൽ – 13- എം – 1676 നമ്പർ ബൈക്കിൽ സഞ്ചരിക്കുന്ന യുവാവ് തന്റെ ബൈക്കിനെ ഓവർ ടേക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്ന ദൃശ്യത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിൽനിന്ന് വാഹനങ്ങൾക്ക് നേരെ ഏറിയാൻ ഉപയോഗിച്ച കരിങ്കല്ലുകൾ പോലീസ് കണ്ടെടുത്തു. പരാതിയിൽ വധശ്രമത്തിന് കേസെടുത്ത ടൗൺ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരി, എ. എസ്. ഐ. മാരായ എം.അജയൻ, രഞ്ജിത്, നാസർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog