യാത്രയ്ക്കിടെ വിശ്രമിക്കാം; കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ നാലിടങ്ങളിൽ ‘ടേക്ക് എ ബ്രേക്ക് ’ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 21 April 2022

യാത്രയ്ക്കിടെ വിശ്രമിക്കാം; കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ നാലിടങ്ങളിൽ ‘ടേക്ക് എ ബ്രേക്ക് ’


യാത്രയ്ക്കിടെ വിശ്രമിക്കാം; കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ നാലിടങ്ങളിൽ ‘ടേക്ക് എ ബ്രേക്ക് ’
കണ്ണൂർ : കോർപ്പറേഷൻ പരിധിയിലെ നാല് സ്ഥലങ്ങളിൽ യാത്രയ്ക്കിടെ വിശ്രമിക്കാൻ ടേക്ക് എ ബ്രേക്ക് എന്ന പേരിൽ ആധുനിക കംഫർട്ട് സ്റ്റേഷനുകൾ വരുന്നു. ശൗചാലയത്തിനൊപ്പം യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും. സഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമെല്ലാം ഇത് ഉപകാരപ്രദമാകും.

താഴെ ചൊവ്വയിൽ പുതുതായി തുടങ്ങുന്ന മാളിന് സമീപം, മേലെ ചൊവ്വ-മട്ടന്നൂർ റോഡിൽ എളയാവൂർ വില്ലേജ് ഓഫീസിന് അടുത്ത്, കണ്ണൂർ-തളിപ്പറമ്പ് റോഡിൽ സെൻട്രൽ ജയിലിന് സമീപം, പയ്യാമ്പലം പഴയപാലത്തിന് സമീപം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ തുടങ്ങുക. പയ്യാമ്പലത്ത് കോർപ്പറേഷന്റെ സ്ഥലമാണ് ഇതിന് ഉപയോഗിക്കുക. താഴെ ചൊവ്വയിലും മുണ്ടയാടും പൊതുമരാമത്ത് വകുപ്പും ജയിലിന് സമീപം ജയിൽ വകുപ്പും വിട്ടുകൊടുക്കുന്ന സ്ഥലങ്ങളിലാണ് കംഫർട്ട്‌സ്റ്റേഷൻ നിർമിക്കുക. പിന്നീട് മറ്റുസ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചന.
24 മണിക്കൂറും പ്രവർത്തിക്കുന്നവായിയിരിക്കും ഇവ. രണ്ടുനിലകളിലായാണ് കംഫർട്ട്‌സ്റ്റേഷൻ നിർമാണം. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം ശൗചാലയമുണ്ടാകും. ഇതിനുപുറമെ പ്രത്യേക വിശ്രമമുറികളുമുണ്ടാവും. മുലയൂട്ടൽ കേന്ദ്രം, കുടിവെള്ളം, ഇരിപ്പിടം എന്നിവയും സജ്ജീകരിക്കും. കഫ്റ്റീരിയയോ സ്റ്റേഷനറി കടകളോ ഇതിനകത്തുണ്ടാകും. കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണികൾക്കുമുള്ള തുക കണ്ടെത്തുന്നതിനായാണിത്.
നിർമാണം ഒരുമാസത്തിനകം
നാല് കംഫർട്ട് സ്റ്റേഷനുകളുടെ നിർമാണത്തിനായി 1.60 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ്‌ ഉപയോഗിച്ചാണ് നിർമാണം. 40 ലക്ഷം രൂപയാണ് ഒരു കംഫർട്ട് സ്റ്റേഷന്റെ നിർമാണത്തിനായി നീക്കിവെയ്ക്കുക. ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഒരുമാസത്തിനകം നിർമാണം തുടങ്ങാനാണ് തീരുമാനം. പൂർത്തിയായാൽ നടത്തിപ്പ് ചുമതല നൽകാനായി ടെൻഡർ ക്ഷണിക്കും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog