തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ എത്തിക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ രണ്ട് വില്ലേജുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് ഭരണാനുമതിയായി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ എത്തിക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ രണ്ട് വില്ലേജുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് ഭരണാനുമതിയായി. തിമിരി, വെള്ളാട് വില്ലേജുകളിലെ നാലായിരത്തി എഴുന്നൂറോളം വരുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിനാണ് 61.75 കോടി രൂപയുടെ ഭരണാനുമതി ആയത്.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 960 ലക്ഷം രൂപയുടെ പ്രവൃത്തി നടന്നുവരുന്നുണ്ട്. ഇത് പ്രകാരം നാലായിരത്തോളം കുടുംബങ്ങൾക്കാണ് കണക്ഷൻ ലഭ്യമാകുക. ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാത്ത രണ്ട് വില്ലേജുകൾക്കാണ് രണ്ടാം ഘട്ടത്തിൽ കണക്ഷൻ നൽകുക.

 തളിപ്പറമ്പ് മണ്ഡലത്തിലെ മലപ്പട്ടം ഗ്രാമ പഞ്ചായത്തിൽ 478 ലക്ഷം രൂപയുടെയും, പരിയാരം ഗ്രാമ പഞ്ചായത്തിൽ 1767 ലക്ഷം രൂപയുടെയും,കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിൽ 1493 ലക്ഷം രൂപയുടെയും പ്രവൃത്തികൾ നടന്നു വരുന്നുണ്ട്. മയ്യിൽ ഗ്രാമ പഞ്ചായത്തിൽ 4764 ലക്ഷം രൂപയുടെയും, കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ 4114 ലക്ഷം രൂപയുടെയും, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൽ 2557 ലക്ഷം രൂപയുടെയും പ്രവൃത്തികൾ ടെണ്ടർ ചെയ്തു കഴിഞ്ഞു. 
 
പദ്ധതികൾ നടപ്പിലാകുന്നതോടെ തളിപ്പറമ്പ മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധ ജലം ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ അവലോകന യോഗം ചേർന്ന് പദ്ധതി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. നിലവിൽ എല്ലാ പഞ്ചായത്തുകളിലും ദ്രുതഗതിയിൽ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha