മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Tuesday, 1 March 2022

മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി നൊമ്പരമാകുന്നു. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം 20 മണിക്കൂർ മുമ്പാണ് റിഫ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌റ്റോറിയിൽ റിഫ വളരെ സന്തോഷവതിയായാണ് കാണപ്പെടുന്നത്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20) യെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്‌ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog