ഉരുളി വാടകയ്‌ക്കെടുക്കും; പിന്നെ തിരിച്ചു കൊടുക്കാതെ വിൽക്കും, ഉരുളികൾ അടിച്ചുമാറ്റിയ യുവാവ് പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 25 March 2022

ഉരുളി വാടകയ്‌ക്കെടുക്കും; പിന്നെ തിരിച്ചു കൊടുക്കാതെ വിൽക്കും, ഉരുളികൾ അടിച്ചുമാറ്റിയ യുവാവ് പിടിയിൽ


ആർഭാടത്തോടെ ജീവിക്കാൻ വാടക സാധനങ്ങൾ ലഭിക്കുന്ന ഹയർ ഗുഡ്‌സ് സ്ഥാപനങ്ങളിൽ നിന്ന് ഉരുളികൾ വാടകക്ക് വാങ്ങി തിരിച്ചു നൽകാതെ മറിച്ചുവിറ്റ് പോന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിക്കൂർ പൊലിസ് സറ്റേഷൻ പരിധിയിലെ കോളാട്ടെ ഡയമണ്ട്‌സ് ഗ്രൗണ്ടിന്നടുത്ത പരത്താൻ കണ്ടി വിട്ടിൽ രോഹിത്തിനെ (22)യാണ് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണുർ നഗരത്തിലെ തളാപ്പ്, സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിലെ വാടക സ്റ്റോറുകളിൽ നിന്ന് എട്ടോളം ചെറുതും വലുതുമായ ഓട്ടുരുളികളും ചട്ടുകങ്ങളും വാങ്ങി തിരിച്ചു നൽകാതെ മറിച്ചുവിറ്റ സംഭവത്തിലാണ് അറസ്റ്റ്. കാറിലെത്തി പ്രസവ മരുന്ന് ഉണ്ടാക്കാനാണെന്നും, വിവാഹ സൽക്കാരത്തിനാണ് എന്നുമൊക്കെ പറഞ്ഞായിരുന്നു ഇയാൾ ഉരുളികൾ വാഹനത്തിൽ കൊണ്ടുപോയിരുന്നത്.

എന്നാൽ ഉരുളികൾ തിരിച്ചു നൽകാൻ വൈകുമ്പോൾ കടയുടമകൾ നേരത്തെ നൽകിയ ഫോൺ നമ്പറും പേരും സ്ഥലവുമൊക്കെ അന്വേഷിക്കുമ്പോഴാണ് തങ്ങൾ തട്ടിപ്പിൽ കുടുങ്ങിയ കാര്യം മനസ്സിലാവുന്നത്. അത്തരത്തിൽ തട്ടിപ്പിൽ കുടുങ്ങിയവർ പ്രതികൾ വന്ന കാറിന്റെ നമ്പർ സഹിതം പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിലൂടെയാണ് മുഖ്യ പ്രതിയെ പിടികൂടാനായത്. ഇത്തരത്തിൽ കൈക്കലാക്കിയ 8 ഉരുളികൾ മയ്യിൽ, കാട്ടാമ്പള്ളി, ചക്കരക്കൽ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ ആക്രക്കടകളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ഉരുളികൾ ഒന്നര ലക്ഷം രൂപക്കാണത്രെ പ്രതി ആക്രിക്കടകളിൽ വിറ്റത് ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളിൽ പോയി ആർഭാട ജീവിതത്തിന് പണം ചെലവാക്കിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ വലയിലാകുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി കണ്ണൂരിൽ ഏറെ ചർച്ചയായ കേസായിരുന്നു ഉരുളി കള്ളന്റെത്.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog