പേരാവൂരിന്റെ മുഖഛായ മാറുന്ന ബജറ്റ് :യുനൈറ്റഡ് മർച്ചന്റ് ചേമ്പർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 24 March 2022

പേരാവൂരിന്റെ മുഖഛായ മാറുന്ന ബജറ്റ് :യുനൈറ്റഡ് മർച്ചന്റ് ചേമ്പർ

പേരാവൂർ: പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് പേരാവൂർ ടൗണിന്റെ മുഖഛായ മാറ്റുമെന്നും ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ.ടൗണിന്റെ ബഹുമുഖ വികസനത്തിന് വിനോദ വിഞ്ജാന കേന്ദ്രം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആവിഷ്‌കരിച്ച പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ഭാവി മുന്നിൽ കണ്ടാണ്.


വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷകൾ നൽകുന്ന ബജറ്റാണിത്.ടൗൺ കേന്ദ്രീകരിച്ച് സ്റ്റേഡിയം, കാർഷിക ചന്ത, പാർക്കിംഗ് ഏരിയ, പൂന്തോട്ടം,കുട്ടികൾക്കുള്ള പാർക്ക് എന്നിവയടങ്ങുന്ന കേന്ദ്രം ടൗണിന്റെ സമഗ്ര വികസനം സാധ്യമാക്കും.ഇതിന്ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയത് പ്രശംസനീയമാണ്.പാർക്കിംഗ് ഏരിയ വർഷങ്ങളായി വ്യാപാരികൾ ഉന്നയിക്കുന്ന വിഷയമാണ്.

ടൗണിലെ മലിനജലം സമീപ തോടുകളിലും പുഴകളിലുമൊഴുക്കി ജലസ്രോതസുകൾ മലിനമാക്കുന്നത് തടയാൻ ആരംഭിക്കുന്ന ‘വാട്ടർ റീ സൈക്കിൾ’ പദ്ധതി, തെളിനീർ’ പദ്ധതിയിൽ മലിനജലത്തെ മൂന്നായി തരം തിരിക്കാനുള്ളസംസ്‌കരണ യൂണിറ്റിന് എന്നിവ പേരാവൂർ ടൗണിനെ ശുചിത്വ സുന്ദരമാക്കും.ടൗണിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ശേഖരിച്ച്മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കുമെന്നത് നല്ല തീരുമാനമാണ്.

വഴിയിട സൗഹൃദ ശുചിമുറികൾ, ടൗൺ സൗന്ദര്യവത്കരണം, ശ്മശാന സൗന്ദര്യവത്കരണം, പച്ചത്തുരുത്ത് ,ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റുകളെ ഒരു കുടക്കീഴിലാക്കാൻ മത്സ്യ മാർക്കറ്റ് കോമ്പ്‌ളക്‌സ് ഇവയെല്ലാം വർഷങ്ങളായി വ്യാപാരികൾ ഉന്നയിക്കുന്നതാണ്.മാംസ മാർക്കറ്റുകൾ കൂടി പ്രസ്തുത സ്ഥലത്ത് തന്നെയാക്കാൻ പഞ്ചായത്ത് തീരുമാനമെടുക്കണമെന്നും പ്ലാസ്റ്റിക് ബദൽ ഉത്പന്ന നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നത് എത്രയും ഉടനെ പ്രാവർത്തികമാക്കണമെന്നും ചേംബർ ആവശ്യപ്പെട്ടു.

പേരാവൂർ-ഇരിട്ടി റോഡ്,തലശ്ശേരി റോഡ് എന്നിവിടങ്ങളിലെ ഓട്ടോറിക്ഷാ പാർക്കിങ്ങ് ഒന്നിടവിട്ട ദിവസങ്ങളിൽ റോഡിന്റെ ഇരു വശങ്ങളിലുമായി മാറ്റിയാൽ വ്യാപാരികൾക്ക് ഗുണകരമാവുമെന്നും ചേമ്പർ ഭാരവാഹികൾ

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog