മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് സന്ദർശനവും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 24 March 2022

മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് സന്ദർശനവും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു

മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷൻ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി ലോക ജലദിനാചരണത്തോടനുബന്ധിച്ച് 'കരുതിവയ്ക്കാം ഓരോ തുള്ളിയും' എന്ന മുദ്രാവാക്യമുയർത്തി മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് സന്ദർശനവും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു. മുഴക്കുന്ന് പഞ്ചായത്തിലെ പച്ച തുരുത്തിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. അയ്യപ്പൻ കാവ് വാർഡ് മെമ്പർ ഷഫീന മുഹമ്മദ് പരിപാടിയിൽ അധ്യക്ഷയായിരുന്നു. ടീം ലീഡർ ആതിര ഗോപൻ പരിപാടിയിൽ ജല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി ബിന്ദു, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി വിനോദൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ വനജ, വാർഡ് മെമ്പർമാരായ ധധ്യ രാഗേഷ്, കെ വി റഷീദ്, ടി വി സിനി, പ്രദേശ വാസിയായ അസീസ്, ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ്, ടീം ലീഡർ ശാമിലി ശശി എന്നിവർ സംസാരിച്ചു. സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികളും, കുടുംബശ്രീ, ഹരിത കർമ്മ സേന അംഗങ്ങളും, പരിപാടിയിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog