ലോക ഉപഭോക്തൃ സംരക്ഷണ ദിനം ആചരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 16 March 2022

ലോക ഉപഭോക്തൃ സംരക്ഷണ ദിനം ആചരിച്ചു


കണ്ണൂർ: ഓരോ ഉപഭോക്താവും തങ്ങളുടെ അവകാശങ്ങളെ പറ്റി ബോധവാൻമാരാകണമെന്നും അർഹതപ്പെട്ട സേവനം കിട്ടുന്നുണ്ടോ എന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ഭക്ഷ്യ-പൊതു വിതരണ ഉപഭോക്തൃവകുപ്പിന്റ നേതൃത്വത്തിൽ കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ അവകാശങ്ങൾ അറിയാത്തവർ ഇന്നും സമൂഹത്തിലുണ്ട്. ഈ പോരായ്മ മറികടക്കാനുള്ള ശ്രമം സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി കണ്ണൂർ കെ എം എം വനിത കോളേജിലെ എൻ എസ് എസ് വിദ്യാർഥികൾക്ക്് തലശ്ശേരി, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ പി സൗമ്യ ബോധവത്കരണ ക്ലാസെടുത്തു. 'ഉപഭോക്തൃ സംരക്ഷണ നിയമം 2019- പ്രത്യാശകൾ എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും, 'സംസ്ഥാനത്ത് സിവിൽ സപ്ലൈസ് വകുപ്പ് തല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ നിയമങ്ങൾ നിർമ്മിക്കേണ്ടതുണ്ടോ' എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. സംവാദത്തിൽ ഉപഭോക്തൃ കമ്മീഷൻ അംഗങ്ങൾ, സിവിൽ സപ്ലൈസ് ജിവനക്കാർ, ഉപഭോക്തൃ സംരക്ഷണ പ്രവർത്തകർ, കോളേജ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഇതിനോടൊപ്പം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ലോക ഉപഭോക്തൃ അവകാശദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും അനുബന്ധ പരിപാടികളുടെ തൽസമയ സംപ്രേഷണവും വിദ്യാർഥികൾക്കായി ഒരുക്കി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം കെ പി സജീഷ് അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസർ അജിത് കുമാർ, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് കെ രാജീവ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog