ലഹരി നിർമ്മാർജ്ജന സമിതി കണ്ണൂർ ജില്ലാ കൺവെൻഷൻ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലഹരി നിർമ്മാർജ്ജന സമിതി കണ്ണൂർ ജില്ലാ കൺവെൻഷൻ നടത്തി



കണ്ണൂർ: പാവപ്പെട്ടവൻ്റെ അടുക്കളയിലെ നിത്യാഹാരമായ മരച്ചീനിയെ പണക്കാരൻ്റെ തീൻമേശയിലെ മദ്യമാക്കാനുള്ള സർക്കാരിൻ്റെ തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സമാന മനസ്കരെ സംഘടിപ്പിച്ച് ലഹരി നിർമ്മാർജ്ജന സമിതിയുടെ നേതൃത്വത്തിൽ 'മരച്ചീനി സംരക്ഷണ " സമരം സംഘടിപ്പിക്കുമെന്നും ലഹരി നിർമ്മാർജ്ജന സമിതി (എൽ.എൻ.എസ്) ജില്ലാ കൺവെൻഷൻ മുന്നറിയിപ്പു നൽകി. പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിക്കാനുള്ള തീരുമാനം കേരള ജനതയെ മുഴുവൻ മദ്യപാനികൾ ആക്കാൻ മാത്രമേ ഉതകൂ എന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാസി ക്രട്ടറിഅൻസാരിതില്ലങ്കേരി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ഉമ്മർ വിളക്കോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.എം.കെ.കാഞ്ഞിയൂർ വിഷയാവതരണം നടത്തി. കാദർ മുണ്ടേരി, ഉമൈസതിരുവമ്പാടി, സി.അബ്ദുള്ള, അഡ്വ.അഹമ്മത് മാണിയൂർ, ബി.ടി.കുഞ്ഞു, എൻ.വി.മുഹമ്മദലി, എം.മൊയ്തീൻ ഹാജി, കെ.എം.വി.മൊയ്തീൻ കുഞ്ഞി, പി.പി.മുഹമ്മദലി, കച്ചേരി ഹുസ്സയിൻ കുഞ്ഞി, നസീർ ചാലാട്, മുസ്തഫമുണ്ടേരി, അഹമ്മത് തളയം കണ്ടി, പി.ഉമ്മർ മൌലവി, എം.കെ.മൊയ്തുഹാജി, അബൂട്ടി അറയലകത്ത്, മുസ്തഫ മുതുവന, അഷ്റഫ്കൂത്തുപറമ്പ്, പ്രസംഗിച്ചു.





Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha