പുന്നാട് ഇറക്കത്തിൽ തീപ്പിടുത്തം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 2 March 2022

പുന്നാട് ഇറക്കത്തിൽ തീപ്പിടുത്തംഇരിട്ടി: ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് കുന്നിറക്കത്തിൽ തീപിടുത്തം. ചൊവ്വാഴ്ച്ച വൈകുന്നേരം 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. റോഡരികിൽ നിന്നും തീ പടർന്ന് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കും  എത്തി. സമിപവാസികൾ വിവരമറിയിച്ചതനുസരിച്ച് ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീയണച്ചു.  നിരവധി വീടുകളുള്ള പ്രദേശത്ത് പടർന്ന തീ  പെട്ടെന്ന് അണക്കാനായതിനാൽ  വൻ അപകടമാണ് ഒഴിവായത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog