യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് രണ്ടാം തവണയും കോടികളുടെ ഭാഗ്യം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 3 March 2022

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് രണ്ടാം തവണയും കോടികളുടെ ഭാഗ്യം
അബുദാബി: രണ്ടാം തവണയും യുഎഇയിലെ മലയാളിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടി ഭാഗ്യം. മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി കണ്ണങ്കടവത്ത് സൈദാലിക്കാണ് ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ ഒരു കോടി രൂപ (5 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചത്.

ഒരു പാക്കിസ്ഥാനിയും ഒരു ബംഗാളിയും ഉള്‍പ്പെടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മറ്റു 9 പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. സൈദാലി 30 വര്‍ഷമായി അബുദാബിയില്‍ ഒരു അറബിയുടെ വീട്ടില്‍ പാചകക്കാരനാണ്.

ആദ്യം 1998ല്‍ 15 പേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിലായിരുന്നു ഭാഗ്യം തേടി വന്നത്. അന്നത്തെ സമ്മാനത്തുകകൊണ്ട് സൈദാലി അടക്കം 13 പേരും വീടുവച്ചു. ഇത്തവണ 25, 50, 100 ദിര്‍ഹം വീതം 10 പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ആനുപാതികമായി വീതിക്കും. ജോലിയില്‍ തുടരുമെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നുമാണ് ആഗ്രഹമെന്നും സൈദാലി പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog