കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് ഒപ്പിട്ട ചെക്ക് തട്ടിയെടുത്ത് പണം തട്ടിയ സംഘം പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട താര്‍ ജീപ്പില്‍നിന്നും ഒപ്പിട്ട ട്രഷറി ചെക്ക് മോഷ്ടിച്ച് പണം തട്ടിയ സംഘം പിടിയില്‍. ഇരിക്കൂര്‍ സ്വദേശി റംഷാദിന്റെ ജീപ്പില്‍ നിന്നാണ് ചെക്ക് മോഷ്ടിച്ച് പണം തട്ടിയെടുത്തത്.പയ്യന്നൂര്‍ ട്രഷറിയില്‍ നിന്ന് പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെ പിടികൂടുന്നതിന് സഹായകമായി. കഴിഞ്ഞ മാസമാണ് റംഷാദ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹനം പാര്‍ക്ക് ചെയ്ത് എറണാകുളത്തേക്ക് യാത്ര തിരിച്ചത്.

ട്രഷറിയില്‍ നിന്ന് പണമെടുക്കാനായി ഉമ്മയുടെ ഒപ്പിട്ട ഒരു ചെക്കും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാല്‍ തിരിച്ചെത്തി വണ്ടിയിലെത്തിയപ്പോഴാണ് ചെക്ക് കാണാനില്ലെന്ന് മനസ്സിലായത്. എവിടെയെങ്കിലും മറന്ന് വച്ചതാണെന്ന് കരുതി മറ്റൊരു ചെക്കുമായി മട്ടന്നൂര്‍ ട്രഷറിയിലെത്തി. എന്നാല്‍ നേരത്തെ തന്നെ പയ്യന്നൂര്‍ ട്രഷറിയില്‍ നിന്ന് ആരോ ചെക്ക് മാറിയിരുന്നു എന്നാണ് റംഷാദിന് മറുപടി കിട്ടിയത്.

പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടിയത്. മോഷണ സംഘത്തില്‍ മൂന്നുപേരുണ്ട്. ഒളിവില്‍ പോയ മൂന്നാമനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha