കുടുംബത്തിൽ എല്ലാവരും രോഗികൾ - ചികിത്സാ സഹായം തേടി കുടും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 26 February 2022

കുടുംബത്തിൽ എല്ലാവരും രോഗികൾ - ചികിത്സാ സഹായം തേടി കുടും

ഇരിട്ടി: ഗൃഹനാഥനും സഹോദരിക്കും അർബുദരോഗം, ഭാര്യക്ക് ആമവാദം. എങ്ങനെ ചികിത്സ നടത്തണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് പായം കോണ്ടബ്രയിലെ കോയിറ്റി കൃഷ്ണനും കുടുംബവും. തകർന്നു വീഴാറായ വീട്ടിലാണ് ഇവർ അന്തിയുറങ്ങുന്നതും.
മൂന്നുപേരുള്ളതിൽ മൂന്ന് പേരും രോഗികൾ . രണ്ട് പേർക്ക് അർബുദ രോഗവും ഒരാൾക്ക് ആമ വാതവും.
കൂലിപ്പണിക്കാരനായ പായം കോണ്ടബ്രയിലെ കോയിറ്റി കൃഷ്ണൻ്റെ കുടുംബത്തിൻ്റെ ജീവിതം ആരിലും കണ്ണുനനയിപ്പി ക്കുന്നതാണ്. 
ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ കൃഷ്ണൻ വായക്കകത്ത് ഉണ്ടായ വേദനയെ തുടർന്ന് ചികിത്സതേടി ആശുപത്രിയിൽ എത്തിയപ്പോഴാണ് അർബുദമാണെന്ന് മനസ്സിലാക്കുന്നത്. 
ഇതിൻ്റെ ചികിത്സ ആരംഭിക്കുന്നതിടെയാണ് ഇവരുടെ വീട്ടിൽ തന്നെയുള്ള കൃഷ്ണൻറെ സഹോദരി ചന്ദ്രികക്ക് പല്ലു വേദന വരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദ്രികയ്ക്കും അർബുദമാണെന്ന് സ്ഥിരീകരിക്കുന്നത്. പത്തു വർഷം മുൻപ് കൃഷ്ണൻറെ ഭാര്യ കനകയ്ക്ക് ആമവാതം പിടിപെട്ടിട്ട് നടക്കാൻ പോലും കഴിയാതെ ശരീരം തളർന്ന അവസ്ഥയിലുമാണ്. വർഷങ്ങൾ പഴക്കമുള്ള 
വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. 
ദൈനംദിന ചിലവിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടയിലായിലാണ് ഈ കുടുംബത്തെ രോഗങ്ങൾ കീഴടക്കുന്നത്.  
ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ കമ്മറ്റി രൂപീകരിച്ചു. കോണ്ടബ്രയിലെ കെ. രമേശൻ കൺവീനറായും പി. കെ. റമീസ് ചെയർമാനായും എം. ബി. ഭജേഷ് ട്രഷറുമായുള്ള ചികിൽസാ സഹായ കമ്മറ്റിയാണ് രൂപീകരിച്ചത് . ഇപ്പോൾ അവരുടെ ചികിത്സാ ചെലവിനായി പണം കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്. ഇരിട്ടി കേരള ബാങ്ക് ശാഖയിൽ ചികിൽസാ സഹായ കമ്മറ്റിയുടെ 1004005014039 , IFSC Code UTIB0SKDC01 എന്ന അക്കൗണ്ട് നമ്പർ ആരംഭിച്ചിട്ടുണ്ട്. 
 ഇവരുടെ ചികിത്സക്കായി ഉദാരമതികളുടെ അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുകയാണ് ഇവരുടെ കുടുംബവും ചികിത്സാസഹായ കമ്മിറ്റിയും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog