സഹകരണവകുപ്പിന്റെ സഹായ നിധി പദ്ധതി "സമാശ്വാസ നിധി ഉൽഘാടനം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സഹകരണവകുപ്പിൻ്റെ അംഗ സമാശ്വാസ നിധി സഹായ വിതരണം കണ്ണൂർ ജില്ലാബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ പരിഹരിക്കുക എന്ന വലിയ ലക്ഷ്യമാണ് സംസ്ഥാന സർക്കാറിൻ്റെ മുമ്പിലുള്ളത്. സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ നൽകും എന്നതായിരുന്നു എൽഡിഎഫിൻ്റെ പ്രചാരണ മുദ്രാവാക്യം. കെ ഡിസ്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ വഴി അതിനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. 

എല്ലാവർക്കും സന്തോഷവും ഗുണമേന്മയുള്ള ജീവിതവും പ്രദാനം ചെയ്യാനുള്ള ഇടമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഒരു ലക്ഷം പുതിയ സംരംഭകർക്ക് ഈ വർഷം കേരളത്തിൽ അവസരം നൽകും.

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ പ്ലാനിംഗ് എം കെ സൈബുന്നീസ റിപ്പോർട്ട് അവതരിപ്പിച്ചു. സഹകരണ ഓഡിറ്റ് ജോയിൻ്റ് ഡയറക്ടർ ഇ രാജേന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ കെ ജി വത്സകുമാരി, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻമാരായ പി മുകുന്ദൻ, ടി അനിൽ, പി എ സി എസ് സംസ്ഥാന സെക്രട്ടറി പി പി ദാമോദരൻ, ജില്ലാ സെക്രട്ടറി എൻ ശ്രീധരൻ, ജോയിൻ്റ് രജിസ്ട്രാർ വി രാമകൃഷ്ണൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഷഹിമ മങ്ങയിൽ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha