മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർ നിർമ്മാണം - കുറ്റിയടി കർമ്മം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 28 February 2022

മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർ നിർമ്മാണം - കുറ്റിയടി കർമ്മം നടത്തി

മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർ നിർമ്മാണം - കുറ്റിയടി കർമ്മം നടത്തി
ഇരിട്ടി: പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർ നിർമ്മാണ പ്രവർത്തിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കുറ്റിയടി കർമ്മം തിങ്കളാഴ്ച നടന്നു. 
നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുണ്ടെന്ന് പ്രശ്നചിന്തയിൽ കണ്ടെത്തിയ ക്ഷേത്രം പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലായിരുന്നു. മാടത്തിയിലെ പാറോൽ തറവാടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. വർഷങ്ങളായി പാറോൽ തറവാട്ടുകാർ വിളക്കുവെക്കുന്ന ഒരു ഗുളികൻ തറയും ക്ഷേത്രാവശിഷ്ടങ്ങളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർ നടത്തിയ പ്രശ്നചിന്തയിലാണ് ഇവിടെ വൈരീഘാതകൻ ക്ഷേത്രം നിലനിന്നിരുന്നതായി കണ്ടെത്തിയതും പാറോൽ കുടുംബ ട്രസ്റ്റ് രൂപീകരിച്ച് പുനരുദ്ധാരണ ശ്രമങ്ങൾ ആരംഭിച്ചതും. 
തന്ത്രരത്നം കൊട്ടാരം ജയരാമൻ നമ്പൂതിരി ശ്രീകോവിലിന്റെ കുറ്റിയടി കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ക്ഷേത്ര ശില്പി തമ്പാൻ എടക്കാനത്തിനാണ് നിർമ്മാണത്തിന്റെ ചുമതല. ട്രസ്റ്റ് പ്രസിഡന്റ് പാറോൽ ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് പത്മനാഭൻ, സിക്രട്ടറി സുധീന്ദ്രൻ എന്നിവരും കുടുബാംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog