എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് നയിക്കുന്ന ത്രിദിന ജാഗ്രതാ സന്ദേശയാത്രയ്ക്ക് പേരാവൂരിൽ നിന്നും ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് നയിക്കുന്ന ത്രിദിന ജാഗ്രതാ സന്ദേശയാത്രയ്ക്ക് പേരാവൂരിൽ പ്രാഢോജ്വല തുടക്കം



കണ്ണൂർ: നാടിൻ്റെ സ്വസ്ഥത തകർക്കുന്ന ക്രിമിനൽ രാഷ്ട്രീയത്തിനും മയക്കുമരുന്ന് മാഫിയകൾക്കുമെതിരെ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് എ.സി. ജലാലുദ്ദീൻ നയിക്കുന്ന ജാഗ്രതാ സന്ദേശയാത്രയ്ക്ക് പേരാവൂരിൽ പ്രൗഢോജ്വല തുടക്കം 
ഇന്നു രാവിലെ പേരാവൂരിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്, ജാഥാ ക്യാപ്റ്റൻ എ.സി ജലാലുദീന് പാർട്ടി പതാക കൈമാറി ജാഗ്രതാ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു.
കേരളത്തിലെയും കണ്ണൂരിലെയും കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് ഏറെ പ്രസക്തിയുണ്ട്. കണ്ണൂരിലെ ജനങ്ങൾക്ക് ഇനിയെങ്കിലും സമാധനത്താടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് അധികാരികളോടും അക്രമത്തിന് നേതൃത്വം കൊടുക്കുന്ന ആർഎസ്എസ്- സിപിഎം കക്ഷികളോട് ആവശ്യപ്പെടുകയാണെന്നും ജാഗ്രതാ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് പി അബ്ദുൽ ഹമീദ്  പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡൻ്റ് എ ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, ശംസുദ്ദീൻ മൗലവി, നൗഷാദ് മംഗലശ്ശേരി, സത്താർ ഉളിയിൽ, മുനീർ ശിവപുരം, ഷമീർ മുരിങ്ങോടി, മുനീറ ടീച്ചർ, പി.സി ശഫീഖ് പങ്കെടുത്തു. 

ഉദ്ഘാടന ശേഷം മട്ടന്നൂർ, ഇരിക്കൂർ  മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ  പ്രചരണം നടത്തി. ആദ്യ ദിന  സമാപനം കൂത്തുപറമ്പിൽ ഇന്നു വൈകീട്ട് നടക്കും.
സംസ്ഥാന സെക്രട്ടറി  കെ.കെ അബ്ദുൽജബ്ബാർ സംസാരിക്കും. 

മാർച്ച്‌ ഒന്നിന് രാവിലെ മാഹിയിൽ നിന്ന് ആരംഭിക്കുന്ന പ്രചരണം  വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി തലശ്ശേരി പഴയ ബസ്റ്റാൻ്റ് പരിസരത്ത് സമാപിക്കും. സമാപന യോഗത്തിൽ സംസ്ഥാന  സമിതി അംഗം വി എം ഫൈസൽ മുഖ്യ പ്രഭാഷണം നടത്തും. 

മാർച്ച്‌ രണ്ടിന് പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, അഴീക്കോട് മണ്ഡലങ്ങളിൽ പ്രചരണം നടത്തി വൈകീട്ട് കണ്ണൂർ സിറ്റിയിൽ സമാപിക്കും. സമാപന യോഗത്തിൽ  സംസ്ഥാന ജനറൽ സെക്രട്ടറി  അജ്മൽ ഇസ്മായിൽ  സംസാരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha