ഇരിക്കൂർ ആശുപത്രിയുടെ പുനരുദ്ധാരണ പ്രവൃത്തി ഉടൻ ആരംഭിക്കണം - അഡ്വ. സജീവ് ജോസഫ് എം.എൽ.എ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 27 February 2022

ഇരിക്കൂർ ആശുപത്രിയുടെ പുനരുദ്ധാരണ പ്രവൃത്തി ഉടൻ ആരംഭിക്കണം - അഡ്വ. സജീവ് ജോസഫ് എം.എൽ.എ

ഇരിക്കൂർ ആശുപത്രിയുടെ പുനരുദ്ധാരണ പ്രവൃത്തി ഉടൻ ആരംഭിക്കണം - അഡ്വ. സജീവ് ജോസഫ് എം.എൽ.എഇരിക്കൂർ: ഒ.പി.ഡിപ്പാർട്ട്മെന്റിന്റെ ട്രാൻസ്ഫോർമേഷൻ എൻ.എച്ച്.എം. പ്ളാൻ ഫണ്ട് 1.24 കോടിയുടെ വിനിയോഗ അവലോകന യോഗം സജീവ് ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ ഇരിക്കൂർ സി എച്ച്സിയിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി. നസിയത്ത് അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽകുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്തംഗം എൻ.പി.ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്തംഗം യാസിറ . സി.വി. എൻ പഞ്ചായത്തംഗങ്ങളായ . ടി.പി.ഫാത്തിമ. നസീർ,കെ.ടി.നഫീല , മുഹീദ എൻ.കെ, മെഡിക്കൽ ഓഫിസർ ഡോ. രമിത, നിർമ്മാണ ഏജൻസി പ്രതിനിധി പ്രശാന്ത്, സി.കെ.മുഹമ്മദ്, ഫൈസൽ, എൻ.എച്ച്.എം. എഞ്ചിനിയർ അൽത്താഫ്, കെ.എ. ആഷിക് മാമു, സീനിയർ നഴ്സിങ്ങ് ഓഫിസർ ജസ്സി. ബ്ലോക്ക് പി.ആർ. ഒ. ഉമേഷ് ഇ.വി. രഞ്ജൻഎന്നിവർ ചർച്ചയിൽ പങ്കെടുത്തു,
നിലവിലുളള ഒ.പി. കെട്ടിടത്തിനോട് ചേർന്നു തന്നെ പുതിയ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പദ്ധതിയുടെ വിശദമായ പ്ലാൻ തയ്യാറാക്കി ഉടൻ തന്നെ അനുമതി വാങ്ങിക്കാൻ തീരുമാനമായി. കാലവിളംബം കൂടാതെ പദ്ധതി പൂർത്തി കരിക്കാൻ എം എൽ എ നിർദ്ദേശം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog