കണ്ണൂർ സ്വദേശിയുടെ പന്ത്രണ്ട് വയസുകാരനായ മകൻ വിതുരയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വിതുരയില്‍ ആറ് നില കെട്ടിടത്തില്‍ നിന്നും വീണ് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം


തിരുവനന്തപുരം: 12 വയസുകാരന്‍ ആറ് നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. വിതുരയിലാണ് സംഭവം. കണ്ണൂര്‍ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകന്‍ ദത്തന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാമ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപകട സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഐസറിലെ ജീവനക്കാരുടെ ആറ് നില ക്വാട്ടേഴ്‌സില്‍ നിന്ന് വീണാണ് മരണം. ക്വാട്ടേഴ്‌സിലെ മുറിയുടെ ജനലിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ജനലിന്റെ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹത ഒന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha