ഡെപ്യൂട്ടി മേയറടക്കമുള്ള സമരസമിതി നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പോലീസ് കിരാതനടപടിയിൽ പ്രതിഷേധമുയർത്തുക.- കെ റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി - - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 17 February 2022

ഡെപ്യൂട്ടി മേയറടക്കമുള്ള സമരസമിതി നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പോലീസ് കിരാതനടപടിയിൽ പ്രതിഷേധമുയർത്തുക.- കെ റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി -

ഡെപ്യൂട്ടി മേയറടക്കമുള്ള സമരസമിതി നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പോലീസ് കിരാതനടപടിയിൽ പ്രതിഷേധമുയർത്തുക.
- കെ റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി -


ഡെപ്യൂട്ടി മേയറടക്കമുള്ള പത്ത് സമരസമിതി നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പോലീസ് കിരാതനടപടിയിൽ പ്രതിഷേധമുയർത്തുക.
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ, മുൻ കൗൺസിലർ കെ.ഷെഫീക്ക്, സമരസമിതി നേതാക്കൾ കെ.ജി ബാബു, സി. ഇംതിയാസ് , സുഷമ കെ.സി, കരുണാകരൻ സി.കെ, 
 ഹുസൈൻ പിസി, എം. ശാസിർ, ബിനിൽ കണ്ണൂർ, ഷഗിൽ എം വി എന്നിവരെയാണ് ഏകപക്ഷീയമായ കെ.റെയിൽ കല്ലിടൽ തടഞ്ഞതിന്റെ പേരിൽ അതിക്രൂരമായ ബലപ്രയോഗം നടത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ബലപ്രയോഗത്തിലൂടെയും ജനങ്ങളുടെ ന്യായമായ പ്രതിഷേധത്തെ അടിച്ചമർത്തിയും റെ റെയിൽ പദ്ധതി നടപ്പാക്കാനാകുമെന്നത് സർക്കാറിന്റെ വ്യാമോഹം മാത്രമാണെന്ന് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ എ.പി ബദറുദ്ദീൻ, ജില്ലാ കൺവീനർ പി.സി വിവേക് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
അറസ്റ്റിലായ സമര സമിതി നേതാക്കൻമാരെ കോൺഗ്രസ് നേതാക്കൻമാരായ DCC പ്രസിഡന്റ് മാർട്ടിൻ ജോർജ് , രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, മുസ്ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി അബ്ദുൾ കരീം ചേലേരി, പി കുഞ്ഞി മുഹമ്മദ്, സി.സമീർ, ഫാറുക്ക് വട്ടപ്പൊയിൽ, പി.കെ നൗഷാദ്, കൗൺസിലർമാരായ മുൻ മേയർ സീനത്ത്, മുസ്ലിമoത്തിൽ , ഷമീമ ടീച്ചർ, സിയാദ് തങ്ങൾ, റാഷിദ് കെ പി, അഷ്റഫ് ചിറ്റുള്ളി, വെൽഫെയർ പാർട്ടി നേതാവ് പള്ളിപ്രം പ്രസന്നൻ തുടങ്ങിവർ സ്റ്റേഷനിലെത്തി പിന്തുണ അറിയിച്ചു.

അറസ്റ്റ് വരിച്ചവർക്ക് വൈകീട്ട് 5 മണിക്ക് കണ്ണൂകര കുളത്തിനടുത്ത് സ്വീകരണം സംഘടിപ്പിക്കുമെന്ന് ജനകീയ സമിതി നേതാക്കൾ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog