പെരുവളത്തുപറമ്പ റഹ്‌മാനിയ ഓർഫനേജ്‌ എ.എൽ.പി സ്കൂളിൽ ഉല്ലാസഗണിതം രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെരുവളത്തുപറമ്പ റഹ്‌മാനിയ ഓർഫനേജ്‌ എ.എൽ.പി സ്കൂളിൽ ഉല്ലാസഗണിതം രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു
          
ഇരിക്കൂർ : പെരുവളത്തുപറമ്പ റഹ്‌മാനിയ ഓർഫനേജ്‌ എ.എൽ.പി സ്കൂളിൽ ഉല്ലാസഗണിതം രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു .ഗണിത പഠനം സ്കൂളിലും വീട്ടിലും രസകരവും എളുപ്പവുമാക്കുന്നതിനുള്ളതാണ് ഉല്ലാസഗണിതം പദ്ധതി.

  സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.എം ഹംസ അധ്യക്ഷതയിൽ വാർഡ് മെമ്പർ എൻ.കെ സുലൈഖ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .സി.ആർ.സി കോർഡിനേറ്റർ സൗമ്യ ടീച്ചർ പദ്ധതി വിശദീകരിച്ചു. അഷ്‌റഫ് മാസ്റ്റർ,ഹാരിസ് മാസ്റ്റർ,ആബിദ ടീച്ചർ എന്നിവർ സംസാരിച്ചു.കെ.മജീദ് മാസ്റ്റർ സ്വാഗതവും സി.പി നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha