അറസ്റ്റ് വരിച്ച കെ.റെയിൽ വിരുദ്ധ സമര നേതാക്കൾക്ക് സ്വീകരണം നൽകി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 17 February 2022

അറസ്റ്റ് വരിച്ച കെ.റെയിൽ വിരുദ്ധ സമര നേതാക്കൾക്ക് സ്വീകരണം നൽകി.

കണ്ണൂർ കണ്ണൂക്കര മേഖലയിൽ വൻ പോലീസ് സന്നാഹത്തോടെ കെ.റെയിൽ കല്ലിടൽ തടഞ്ഞ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ അടക്കമുള്ള സമര നേതാക്കൾക്ക് കണ്ണൂക്കര കുളത്തിനടുത്ത് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈകീട്ട് 5 മണിയോടെയാണ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിൽ നിന്ന് സമര നേതാക്കൾ ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന്, ആനയിടുക്ക് ബാങ്കിന് സമീപം ഹാരാർപ്പണം നടത്തിയ ശേഷം സമരനേതാക്കള ആനയിച്ചു കൊണ്ട് അഭിവാദ്യ പ്രകടനത്തോടെ കണ്ണൂക്കര കുളത്തിനടുത്ത് സ്വീകരണ യോഗം നടത്തി. 
സ്വീകരണ യോഗം മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി കണ്ണൂക്കര മേഖല യൂണിറ്റ് കൺവീനർ എം.ഷഫീക്ക് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ, കെ.ജി.ബാബു, ഡോ.ഡി.സുരേന്ദ്രനാഥ്, പി പി കൃഷ്ണൻ മാസ്റ്റർ,പള്ളിപ്രം പ്രസന്നൻ, കെ.കെ സുരേന്ദ്രൻ , സി.ഇംതിയാസ്, ജനകീയ സമിതി ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog