ശ്രീകാണ്ഠാപുരം മലപ്പട്ടത്ത് ശൈശവവിവാഹ നിശ്ചയം. മാതാപിതാക്കൾക്കെതിരെ കേസെടുത്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 15 February 2022

ശ്രീകാണ്ഠാപുരം മലപ്പട്ടത്ത് ശൈശവവിവാഹ നിശ്ചയം. മാതാപിതാക്കൾക്കെതിരെ കേസെടുത്തു.

മലപ്പട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയതിന് മാതാപിതാക്കള്‍ക്ക് എതിരെ കേസ്
മയ്യിൽ :- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയ മാതാപിതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ മയ്യിൽ പോലീസ് കേസെടുത്തു.
 മലപ്പട്ടം അടൂരിലെ ശിഹാബ്, ഭാര്യ നദീറ എന്നിവര്‍ക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമ പ്രകാരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ പരാതിയില്‍ മയ്യില്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 11ന് വെള്ളിയാഴ്ച മലപ്പട്ടം അടൂരിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ച് അയക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് കോടതി ഉത്തരവ് രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പോലീസ് വീട്ടുകാര്‍ക്ക് നോട്ടീസും കൈമാറിയിരുന്നു. എന്നാല്‍ ഉത്തരവുകള്‍ എല്ലാം ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹ നിശ്ചയം നടത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയിലാണ് മയ്യില്‍ പോലീസ് കേസെടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog