ഏരുവേശി പഞ്ചായത്തില്‍ ഉടലെടുത്ത ഗ്രൂപ്പ്‌ പോര്‌ ഭരണം കിട്ടിയിട്ടും തുടരുകയാണ്‌. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 15 February 2022

ഏരുവേശി പഞ്ചായത്തില്‍ ഉടലെടുത്ത ഗ്രൂപ്പ്‌ പോര്‌ ഭരണം കിട്ടിയിട്ടും തുടരുകയാണ്‌.


പഞ്ചായത്ത്‌ വനിത പ്രസിഡണ്ട്‌ സ്‌ഥാനത്തിനു വേണ്ടി പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചയില്‍ മണ്ഡലം പ്രസിഡണ്ടിന്‌ താല്‌പര്യമുള്ളയാളെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി സ്‌ഥാനാര്‍ത്ഥിക്കെതിരായി സ്വതന്ത്രയായി മത്സരിച്ച്‌ വിജയിച്ചു.നിയമസഭ തെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ റിബലായി മത്സരിച്ച്‌ വിജയിച്ച വനിത മെമ്ബറെ പാര്‍ട്ടി തിരിച്ചെടുത്തു. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ പോര്‌ തുടരൂകയാണ്‌.
പതിനാലാം വാര്‍ഡിലെ കോണ്‍ഗ്രസ്സ്‌ മെമ്ബര്‍ രാജി വെക്കുന്നതിനും തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ സ്‌ഥാനാര്‍ത്ഥിയുടെ പരാജയത്തിനും കാരണം മണ്ഡലം കമ്മിറ്റിയും പഞ്ചായത്ത്‌ ഭരണത്തിലെ അപകാതയുമാണന്ന്‌ ഐ ഗ്രൂപ്പുകാര്‍ തന്നെ പറയുന്നു. പഞ്ചായത്ത്‌ ഓഫിസിന്റെ വികസനത്തിനു വേണ്ടി സ്‌ഥലം വാങ്ങുന്നതിനുള്ള നടപടി പഞ്ചായത്ത്‌ യോഗത്തില്‍ കോണ്‍ഗ്രസ്സ്‌ മെമ്ബര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരിക്കുകയാണ്‌.പഞ്ചായത്ത്‌ സ്‌ഥലമെടുക്കുന്നതിനു പിന്നില്‍ അഴിമതിയുണ്ടന്നും എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. കോടികള്‍ മുടക്കി ഓഫിസ്സിന്റെ വികസനമല്ല വേണ്ടതെന്നും ആ തുക വികസന പദ്ധതികള്‍ക്ക്‌ ചില വഴിക്കണമെന്നാണ്‌ ഇവര്‍ പറയുന്നത്‌. ഇതിനു പുറമെ ഒരു പഞ്ചായത്ത്‌ മെമ്ബറെ ഓഫിസ്സിലെ ഒരു താലക്കാലിക ജീവനക്കാരന്‍ അവഹേളിച്ചുവെന്ന പരാതിയില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്‌. ഇയാള്‍ രാജിവെക്കുമെന്ന്‌ പാര്‍ട്ടിയെ അറിയിച്ചതായിട്ടറിയുന്നു. ഈ പ്രശ്‌നത്തെപ്പറ്റി മേല്‍ കമ്മറ്റികള്‍ ചര്‍ച്ച ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍ ജീവനക്കാരന്‍ മെമ്ബറെ അവഹേളിച്ചിട്ടില്ലന്നും അതുകൊണ്ട്‌ അയാളുടെ പേരില്‍ നടപടിയെടുക്കാന്‍ അനുവദിക്കില്ലന്നും എതിര്‍ ഗ്രൂപ്പ്‌ കാര്‍ പറയുന്നു.
ഐ ഗ്രൂപ്പിന്‌ ഭൂരിപക്ഷമുള്ള പഞ്ചായത്ത്‌ ഭരണസമിതിയിലുണ്ടായിക്കൊണ്ടിരിക്കുന്ന എതിര്‍പ്പിനു കാരണം പ്രസിഡണ്ട്‌ മറ്റു മെമ്ബര്‍മാരുമായി ആലോചിക്കാതെ എല്ലാ കാര്യങ്ങളും സ്വയം തീരുമാനിച്ച്‌ നടപ്പിലാക്കുന്നതിന്‌ ശ്രമിക്കുന്നതു കൊണ്ടാണന്നും ആരോപണമുണ്ട്‌. ഏരുവേശി മണ്ഡലം കോണ്‍ഗ്രസ്സ്‌ കമ്മിറ്റി പ്രസിഡണ്ട്‌ മറ്റ്‌ നേതാക്കളുമായി കൂടിയാലോചനയില്ലാതെയുള്ള പ്രവത്തര്‍നം കൊണ്ട്‌ പാര്‍ട്ടിക്കുണ്ടായിരുന്ന ശക്‌തി ഇല്ലാതായിരിക്കുകയാണന്നും മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനകളുടെ പ്രവര്‍ത്തനം നിര്‍ജ്‌ജീവമാണന്നും പ്രവര്‍ത്തകര്‍ പറയുന്നു.എല്ലാ സ്‌ഥലങ്ങളിലും എ.ഐ.ഗ്രൂപ്പുകള്‍ തമ്മിലാണ്‌ പോരെങ്കില്‍ ഏരുവേശി മണ്ഡലത്തില്‍ ഐ ക്കാര്‍ തമ്മിലാണ്‌ പോരടിക്കുന്നത്‌. ഏരുവേശിപഞ്ചായത്തിലുടലെടുത്തിട്ടുള്ള ഗ്രൂപ്പ്‌ പോര്‌ തുടരുകയാണങ്കില്‍ ഭരണമാറ്റത്തിനും സാദ്ധ്യതയുണ്ടന്നാണറിയുന്നത്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog