അതൃപ്തി അറിയിച്ച് കർണാടക അധികൃതർ ; കൂട്ടുപുഴ പാലം തുറന്നുകൊടുക്കാനുള്ള തീരുമാനം മണിക്കൂറുകൾക്കുള്ളിൽ മാറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തുറന്നുകൊടുക്കുമെന്ന അറിയിപ്പ് വന്ന് മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റി. ജനുവരി ഒന്നിന് ഉച്ചക്ക് ഒരുമണിക്ക് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന വ്യാഴാഴ്ച വൈകുന്നേരം വന്ന കെ എസ് ടി പി യുടെ അറിയിപ്പ് . ഇതാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മാറ്റിവെച്ചതായി അറിയിപ്പ് വന്നത്. തങ്ങളുടെ കൂടി അതിർത്തി പങ്കിടുന്ന പാലം തങ്ങളെ അറിയിക്കാതെ കേരളം തുറന്നു കൊടുക്കുന്നതിൽ കർണ്ണാടകാ അധികൃതർ കടുത്ത എതിർപ്പ് അറിയിച്ചതായാണ് അറിയുന്നത്. ഇതാണ് പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നത് തത്കാലം മാറ്റിവെക്കാൻ കെ എസ് ടി പി അധികൃതരെ പ്രേരിപ്പിച്ചത്.
മാക്കൂട്ടം- ചുരം അന്തർ സംസ്ഥാന പാതയിൽ കേരള- കർണ്ണാടകാ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മാണം തുടങ്ങിയത് മുതൽ വൻ വിവാദങ്ങളാണ് ഉടലെടുത്തത്. കേരളത്തിന്റെ ഭാഗത്തുള്ള രണ്ട് സ്പാനുകളുടെ പ്രവർത്തി ഏതാണ്ട് പൂർണ്ണമായതോടെയാണ് കർണാടകാ വനം വകുപ്പ് അധികൃതർ തടസ്സവാദവുമായി എത്തിയത്. പാലത്തിന്റെ മറുകര തങ്ങളുടെ അധീനതയിൽപെട്ട ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെട്ട സ്ഥലമാണെന്നും ഇവിടെ കർണാടകത്തിന്റെ നിയമാനുസൃതമായ അനുമതിയില്ലാതെ നിർമ്മാണപ്രവർത്തികർ നടത്തരുതെന്നും കാണിച്ച് ഇവർ കെ എസ് ടി പി ക്ക് കത്തുനല്കി. ഇതോടെ പാലം പണി പാതിവഴിയിൽ നിർത്തിവെക്കേണ്ടിവന്നു. മൂന്ന് വർഷം മുടങ്ങിക്കിടന്ന നിർമ്മാണപ്രവർത്തി കഴിഞ്ഞ ജനുവരിയിലാണ് പുനരാരംഭിച്ചത്.
രണ്ട് റീച്ചായി നവീകരണം നടക്കുന്ന തലശ്ശേരിമുതൽ വളവുപാറ വരെ വരുന്ന 55 കിലോമീറ്റർ റോഡിൽ ഏഴ് പാലങ്ങളാണ് പുതുക്കി പണിയുന്നത്. ഇതിൽ ഇരിട്ടി, ഉളിയിൽ, കളറോഡ്, കരേറ്റ, മെരുവമ്പായി പാലങ്ങളുടെ പ്രവർത്തി പൂർത്തിയാക്കുകയും യാതൊരുവിധ ആഘോഷങ്ങളോ , ചടങ്ങുകളോ ഇല്ലാതെ ഇവ ഗതാഗതത്തിന് തുറന്ന് കൊടുക്കുകയും ചെയ്തു. ഇതിൽ പാതയിലെ ഏറ്റവും വലുതും നിർമ്മാണത്തിൽ ഏറെ പ്രതിസന്ധികൾ തീർത്തതുമായ ഇരിട്ടി പാലംപോലും ഒരു ചടങ്ങുകളുമില്ലാതെ തുറന്നു കൊടുക്കുകയായിരുന്നു. കൂട്ടുപുഴപ്പാലവും നിർമ്മാണം പൂർത്തിയായതോടെ ഇനി ശേഷിക്കുന്നത് എരഞ്ഞോളി പാലം മാത്രമാണ്. ഇരിട്ടി പാലം ഉൾപ്പെടെ അഞ്ച് പാലങ്ങളും തുറന്നു കൊടുത്തതുപോലെ പോലെ ചടങ്ങുകൾ ഒന്നും ഇല്ലാതെ പുതുവർഷത്തിൽ കൂട്ടുപുഴ പാലവും തുറന്നുകൊടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കൂട്ടുപുഴ പാലത്തിന്റെ കാര്യത്തിൽ ചില രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടായി എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ കർണ്ണാടകാ അധികൃതരെ പാലം തുറന്നു കൊടുക്കുന്നത് സംബന്ധിച്ച വിവരം അറിയിക്കുന്നതിലും വീഴ്ചയുണ്ടായി എന്നാണ് അനുമാനം.
കർണ്ണാക വനം വകുപ്പും ജനപ്രതിനിധികളും വെള്ളിയാഴിച്ച രാവിലെ എതിർപ്പ് അറിയിച്ചതോടെ
കൂട്ടുപുഴ പാലം ഉദ്ഘാടനം പൊടുന്നനെ റദ്ദാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കർണ്ണാടക വനംകുപ്പിന്റെയും കൂർഗ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടേയും എതിർപ്പ് പല ഭാഗത്തും ഉണ്ടായി. ഇരു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പാലം എന്ന നിലയിലും നിർമ്മാണത്തിലെ പ്രതിസന്ധി തീർക്കാൻ കൂർഗ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ ഉടപെടലുകൾ ഉണ്ടായിട്ടും പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യം ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്ന പരാതി കർണ്ണാടകത്തിൽ നിന്നും ഉയർന്നിരുന്നു. പാലം നിർമ്മാണത്തിന് ദേശീയ വനം – വന്യജീവി ബോർഡിന്റെ അന്തിമ അനുമതിക്കൊപ്പം കർണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതം മുന്നോട്ട് വെച്ച് ചില നിർദ്ദേശങ്ങളും അംഗീകരിച്ചു കൊണ്ടാണ് നിർത്തിവെച്ച പണി പുനരാരംഭിച്ചത്. നിർമ്മാണത്തിന് കർണ്ണാടക വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിക്കായി വീരാജ്‌പേട്ട എം എൽ എ കെ. ജി. ബൊപ്പയ്യ ഉൾപ്പെടെയുള്ളവർ ഏറെ ശ്രമം നടത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ കേരള പൊതുമരാമത്ത് വകുപ്പും കെ എസ് ടി പിയും ഏകപക്ഷിയമായി ഉദ്ഘടാനം നടത്തുന്നതിലെ അതൃപ്തി വീരാജ് പേട്ട എം എൽ എ ഓഫീസ് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു .
മറ്റ് ചടങ്ങുകൾ ഒന്നും ഇല്ലാതെ മന്ത്രിയും ജനപ്രതിനിധികളും എല്ലാ ചേർന്ന് പാലത്തിലൂടെ നടന്ന് മറുകരയിൽ എത്തുന്ന ലളിതമായൊരു ചടങ്ങോട് കൂടിയുള്ള ഉദ്ഘാടനം എന്നായിരുന്നു കെ എസ് ടി പി വ്യഴാഴ്ച സന്ധ്യയോടെ അറിയിച്ചത്. ഇതിന്റെ ഭാഗമായി സണ്ണിജോസഫ് എം എൽ എ ഉൾപ്പെടെ മേഖലയിൽ ജനപ്രതിനിധികൾക്കും രാഷ്ടട്രീയ പാർട്ടി പ്രതിനിധികൾക്കും വ്യാഴാഴ്ച്ച വൈകിട്ടും വെള്ളിയാഴ്ച്ച രാവിലെയുമായി കെ എസ് ടി പിയിൽ നിന്നും ഫോൺ വഴി ക്ഷണിച്ചുകൊണ്ടുള്ള സന്ദേശവും നൽകി. വെള്ളിയാഴ്ച്ച രാവിലെ 11മണിയോടെയാണ് കെ എസ് ടി പി ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ഉദ്ഘാടനം മാറ്റിവെച്ചതായുള്ള അറിയിപ്പ് കെ എസ് ടി പിയുടെ താഴെ തട്ടിലുള്ള ഓഫീസിലേക്ക് ലഭിക്കുന്നത്. ഉദ്ഘാടനത്തിന് ക്ഷണിച്ചവർക്കെല്ലാം പരിപാടി റദ്ദക്കിയതായുള്ള സന്ദേശവും പിന്നാലെ എത്തി. ഇതോടെ കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണം പോലെതന്നെ ഉദ്‌ഘാടനവും വിവാദത്തിലേക്ക് നീങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha