
ഇരിക്കൂർ: നിരന്തരമായ മുറവിളികളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി അധികൃതർ കണ്ണുതുറന്നു.
അര നൂറ്റാണ്ട് മുമ്പ് പണിത ഇരിക്കൂർ പാലത്തിന്റെ ബലപരിശോധനയ്ക്ക് കേരളാ ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ കഴിഞ്ഞദിവസം ഇരിക്കൂറിലെത്തി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ മുകളിൽ നിറയെ കുഴികളാണ്.
തൂണുകളെല്ലാം ദ്രവിച്ചു. കൈവരികൾ തകർന്ന ഇൗ പാലത്തിന്റെ ബലക്ഷയം, പാലത്തിന്റെ ഉപരിഭാഗത്ത് രൂപപ്പെട്ട വിള്ളൽ, യാത്രക്കാരും വാഹനങ്ങളും കടന്നുപോകുമ്പോഴുള്ള പാലത്തിന്റെ കുലുക്കം എന്നിവ ഭീതിജനകമാണ്. നിരവധി തവണ പാലത്തിന്റെ ഈ അപകടാവസ്ഥ അധികതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
യു.ഡി.എഫ്. കമ്മിറ്റിയുടെ നിർദേശാനുസരണം സജീവ് ജോസഫ് എം.എൽ.എ.യുടെ ഇടപെടലാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. പാലത്തിന്റെ അവസ്ഥ നിയമസഭയിൽ ഉന്നയിക്കുകയും പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. എ.ഇ. നിഷാദ്, ഓവർസീയർമാരായ ആൽബർട്ട്, സുധി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു