കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പയ്യാമ്പലം ബീച്ചിൽ മാലിന്യം തള്ളുന്ന വീഡിയോ പുറത്തായി. ദൃശ്യങ്ങൾ സഹിതം DTPC സെക്രട്ടറി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ബീച്ചിൽ ഐസ് ക്രീം വില്പന നടത്തുന്ന ഗുഡ്സ് വണ്ടിയിൽ നിന്നാണ് കൊട്ടയിലാക്കി മാലിന്യം പരസ്യമായി ബീച്ചിൽ തള്ളിയത്. നിരവധി വിനോദ സഞ്ചാരികളുടെ മുന്നിൽ വെച്ചായിരുന്നു സംഭവം. ഈ കാഴ്ച കണ്ട നാട്ടുകാരനാണ് വീഡിയോ എടുത്ത് DTPC അധികൃതർക്ക് കൈമാറിയത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു