പുഴ ശുചീകരണത്തിനായി പുഴ നടത്തം സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 12 December 2021

പുഴ ശുചീകരണത്തിനായി പുഴ നടത്തം സംഘടിപ്പിച്ചു

ഇരിട്ടി : എൻ്റെ പായം മാലിന്യമുക്ത പായം എന്ന ക്യാമ്പയിൻ്റെ ഭാഗമായി  പായം ഗ്രാമപഞ്ചായത്ത് പുഴ നടത്തം പരിപാടി നടത്തി.  .  ബാരാപോൾ പുഴയുടെ ഭാഗമായ കോളിക്കടവ് മേഖലയിലെ പുഴയിലാണ് മാലിന്യങ്ങൾ നീക്കി സമ്പൂർണ്ണ  ശുചീകരണ പ്രവർത്തി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രജനി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. എം വിനോദ് കുമാർ അദ്ധ്യക്ഷനായി. ഹരിത കർമ്മ സേന, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി. പഞ്ചായത്ത് അംഗങ്ങളായ വി പ്രമീള , പ്രീത ഗംഗാധരൻ, സൂര്യ വിനോദ് പി. പി. കുഞ്ഞൂഞ്ഞ്, ഷൈജൻ ജേക്കബ്, സന്നദ്ധ പ്രവർത്തകരായ എം. സുമേഷ്, ബാബു കാറ്റാടി, ഷിതു കരിയാൽ, കുടുംബശ്രീ ചെയർപേഴ്സൺ 
കെ.പി. ഷജിനി തുടങ്ങിയവരും പുഴ നടത്തത്തിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog