ആറളം ഹയർ സെക്കന്ററി സ്കൂൾ ബസ്സ് അറ്റകുറ്റപണികൾ നടത്തണമെന്ന് ആവിശ്യപെട്ട് കെ എസ് യു നിവേദനം നൽകി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 December 2021

ആറളം ഹയർ സെക്കന്ററി സ്കൂൾ ബസ്സ് അറ്റകുറ്റപണികൾ നടത്തണമെന്ന് ആവിശ്യപെട്ട് കെ എസ് യു നിവേദനം നൽകി


ആറളം: ആറളം ഹയർ സെക്കന്ററി സ്കൂൾ ബസ്സ് അറ്റകുറ്റപണികൾ നടത്തണമെന്ന് ആവിശ്യപെട്ട് കെ എസ് യു പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫിന് നിവേദനം നൽകി.കൊറോണയെ തുടർന്ന് ആറ്റകുറ്റപണികൾ നടത്താൻ സാധിക്കാത്തതിനാൽ ബസ് കട്ടപ്പുറത്താണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് ആറളം ഹയർസെക്കന്ററി സ്കൂളിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾടെ യാത്ര ദുരിതത്തിലായതിനെ തുടർന്നാണ് കെ എസ് യു എം എൽ എ ക്ക് നിവേദനം സമർപ്പിച്ചത്.

കെ എസ് യു പേരാവൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ അലക്സ്‌ ബെന്നി നിവേദനം കൈമാറി

താഹ ഉളിയിൽ, അമൽ വള്ളിയാട്, വന്ദന, മേരി, അശ്വിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog