കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക സമര വിജയ ദിനമാചരിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 December 2021

കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക സമര വിജയ ദിനമാചരിച്ചു.


കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക സമര വിജയ ദിനമാചരിച്ചു.

കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക സമര വിജയ ദിനമാചരിച്ചു. ഇതിൻ്റെ ഭാഗമായി ഇന്നു രാവിലെ എൻ.ഇ ബലറാം മന്ദിരത്തിൽ നിന്ന് നഗരം ചുറ്റി ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് ചേർന്ന പൊതുയോഗം കിസാൻ സഭ ജില്ലാ സിക്രട്ടറി സി.പി.ഷൈജൻ ഉൽഘാടനം ചെയ്തു. രാജ്യം കണ്ട ഐതിഹാസികമായ സമര ചോരാട്ടങ്ങളിൽ ഒന്നായിരുന്നു കർഷക സമരം.

കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട കർഷകരെ രാജ്യദ്രോഹികളെന്നായിരുന്നു മോദിയും അമിത്ഷായും ആദ്യം കുറ്റപ്പെടുത്തിയത്. എന്നാൽ അതേ കർഷകരുടെ ആവശ്യങ്ങൾ നടപ്പാക്കി ഓടി രക്ഷപ്പെടുകയാണ് പ്രധാനമന്ത്രി പിന്നീട് ചെയ്തതെന്ന് സി.പി ഷൈജൻ പറഞ്ഞു. കെ.പി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ നിസ്സാർ വായ്പറമ്പ് , പി.കെ.മധുസൂദനൻ, മാമ്പ്രത്ത് രാജൻ, കണ്ണാടി ഭാസ്കരൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog