പാപ്പിനിശേരി മേല്‍പ്പാലം 20 മുതല്‍ അടച്ചിടും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 December 2021

പാപ്പിനിശേരി മേല്‍പ്പാലം 20 മുതല്‍ അടച്ചിടും


പാപ്പിനിശേരി മേല്‍പ്പാലം 20 മുതല്‍ അടച്ചിടും

 പാപ്പിനിശേരി : നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാപ്പിനിശ്ശേരി മേല്‍പ്പാലം അടച്ചിട്ട് അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും. അപാകതകള്‍ കണ്ടെത്തിയ ഉപരിതലത്തിലെ ഭാഗം കുത്തി പൊളിച്ചു പരിശോധിക്കുവനാണ് തീരുമാനം. ആവശ്യമെങ്കില്‍ ഈ ഭാഗംകോണ്‍ക്രീറ്റും ചെയ്യും. അറ്റകുറ്റ പ്രവൃത്തികള്‍ക്കായി പാലം 20 മുതല്‍ ഒരു മാസം വരെ അടച്ചിടും. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ഒരു മാസക്കാലം ഇരിണാവ് ഗേറ്റ് റോഡ് വഴി കടത്തിവിടും.

ഇത് കൂടുതല്‍ വാഹനക്കുരുക്കിന് വഴിയൊരുക്കുമെന്ന ആക്ഷേപവുമുയരുന്നുണ്ട്. താവം മേല്‍ പാലവും അടച്ചിട്ട് ഒരുമിച്ച്‌ അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. കെ .എസ് .ടി .പി പദ്ധതിയായി 2013 ല്‍ നിര്‍മ്മാണം തുടങ്ങിയ പാലം 2017 ഏപ്രിലിലാണ് പൂര്‍ത്തിയാക്കിയത്. 2018 നവംബര്‍ 24ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പാലം പൊതു ജനങ്ങള്‍ക്ക് ഔദ്യോഗികമായി തുറന്നു നല്‍കിയത്.

എന്നാല്‍ പിന്നീടങ്ങോട്ട് മേല്‍പ്പാലവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും ഉയര്‍ന്നു. നിലവില്‍ കുഴികളും മറ്റും താര്‍ ഒഴിച്ച്‌ അടച്ച നിലയിലാണ്. പാലാരിവട്ടം പാലം നിര്‍മ്മാതാക്കളായ ആര്‍ ഡിസ് ആണ് പാപ്പിനിശ്ശേരി ,താവം മേല്‍പ്പാലങ്ങളും നിര്‍മ്മിച്ചത്. പ്രവൃത്തി പൂര്‍ത്തിയാക്കി പി.ഡബ്ളു.ഡിക്ക് കൈമാറും നിര്‍മ്മാണ കരാര്‍ 2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയ കെ.എസ്.ടി.പി റോഡ് പി.ഡബ്ല്യു.ഡിക്ക് കൈമാറാനിരുന്നെങ്കിലും പാലത്തിനെതിരെ പരാതി ഉയരുകയും വിജിലന്‍സ് അന്വേഷണം വരികയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തില്ല.

ഇതെ തുടര്‍ന്നാണ് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് കെ.എസ്. ടി.പി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. നിലവിലെ കരാറുകാര്‍ തന്നെയാണ് തുടര്‍പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നത്. അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പൊതുമരാമത്ത് വകുപ്പിന് പാലം കൈമാറാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ പറഞ്ഞു. പാലത്തിന് ബലക്ഷയമില്ലെന്നും രൂപപ്പെട്ട ചെറിയ കുഴികള്‍ ശാശ്വതമായി പരിഹരിക്കാനാണ് അടച്ചിടേണ്ടി വരുന്നതെന്നും അഴീക്കോട് എം.എല്‍.എ കെ. വി. സുമേഷ് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog