തലശ്ശേരിയിൽ സ്വകാര്യ ബസിന്റെ ഓട്ടോമാറ്റിക് ഡോർ തട്ടി വിദ്യാർഥിനിക്ക് പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 December 2021

തലശ്ശേരിയിൽ സ്വകാര്യ ബസിന്റെ ഓട്ടോമാറ്റിക് ഡോർ തട്ടി വിദ്യാർഥിനിക്ക് പരിക്ക്തലശ്ശേരി സ്റ്റാൻഡിൽ നിന്നും കയറുന്നതിനിടെ ഇരിട്ടി സ്വദേശിനിയായ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകീട്ട് 5.15 ഓടെ തലശ്ശേരി ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. ബസ്സിൽ കയറുന്നതിനിടെ കൂടുതൽ പേരെ കയറ്റാൻ ആവില്ലെന്ന് പറഞ്ഞ് കണ്ടക്ടർ വിദ്യാർഥികളെ തടഞ്ഞു .ഇതിനിടയിൽ ബസ് പുറപ്പെടാൻ ഒരുങ്ങുമ്പോൾ ഓട്ടോമാറ്റിക് ഡോർ വിദ്യാർത്ഥിനിയുടെ ദേഹത്ത് തട്ടുകയായിരുന്നു .
ഇരിട്ടി സ്വദേശിനിയായ ക്രൈസ്റ്റ് കോളജ് വിദ്യാർഥിനിയുടെ കൈക്കാണ് പരിക്കേറ്റത്. തുടർന്ന് വിദ്യാർത്ഥികൾ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് , ബസ് കസ്റ്റഡിയിലെടുത്തു തലശ്ശേരി ഇരിട്ടി റോഡിലോടുന്ന കൃഷ്ണ ബസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ പ്രതിഷേധിച്ച് തലശ്ശേരി ഇരിട്ടി റൂട്ടിൽ ഓടുന്ന ബസ്സുകൾ സർവീസ് നിർത്തിവെച്ചു .
തുടർന്ന് പോലീസ് വിദ്യാർത്ഥി സംഘടനകളും ബസ് ജീവനക്കാരുമായി ചർച്ച നടത്തി ബസ് വിട്ടു നല്കിയ ശേഷം സർവീസ് പുനരാരംഭിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog