ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ ഡി എഫിന്റെ സത്യാഗ്രഹ സമരം 22മുതൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 December 2021

ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ ഡി എഫിന്റെ സത്യാഗ്രഹ സമരം 22മുതൽ

അയ്യൻക്കുന്ന് പഞ്ചായത്ത് 

ഇരിട്ടി: അയ്യൻക്കുന്ന് പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാത്തതിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ ഡി എഫിന്റെ നേതൃത്വത്തിൽ 22 മുതൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റിലെ സത്യാഗ്രഹ സമരം നടത്തുമെന്ന്് പഞ്ചായത്ത് ഭരണ സമിതിയിലെ എൽ ഡി എഫ് അംഗങ്ങളും വിവിധ കക്ഷി നേതാക്കളും പത്ര സമ്മേളനത്തിൽ പറഞ്ഞു. സമരം സി പി എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
ഉരുപ്പും കുറ്റി ഏഴാംകടവിലെ ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പന്നി ഫാമിന് അസി. സെക്രട്ടറി ലൈസൻസ് കൊടുത്തിരിക്കുന്നത് ജനങ്ങളേയും നിയമങ്ങളേയും വെല്ലു വിളിച്ചാണെന്ന് ഇവർ ആരോപിച്ചു. 2020-21 വർഷത്തിൽ കുടിവെള്ളം വിതരണ പദ്ധതിയിൽ നിന്നും 5.75 ലക്ഷം കരാറുകാരന് കൊടുത്തത് വെള്ളം വിതരണം നടത്താതെയാണെന്ന് കണ്ടെത്തിയിട്ടും ബിൽ തുക കൈമാറിയതിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ അനധികൃതമായി ആളെ നിയമിച്ച് രണ്ട് വർഷക്കാലമായി പണം കൊടുത്തുകൊണ്ടിരിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡി ഡി പിയുടെ നിർദേശപ്രകാരം സെക്രട്ടറി പിരിച്ചുവിട്ടയാളെ നിയമ വിരുദ്ധമായി തിരിച്ചെടുക്കുകയും ശബളം വർദ്ധിപ്പിച്ചു കൊടുത്തതായും ഇവർ ആരോപിച്ചു.
ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തിന്റെ ഭർത്താവിനെ നിയമിച്ചത് നിയമവിരുദ്ധവും സ്വജന പക്ഷപാതവുമാണെന്ന് കാണിച്ച് ആറ് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകിയിട്ടും നടപടികളുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായതെന്ന് അവർ പറഞ്ഞു. നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യേണ്ട പശുക്കളെ വിതരണം ചെയ്യാതെ പണം തട്ടിയെടുക്കുകയാണ്. കെട്ടിട നികുതി ഒടുക്കാത്ത ആളുകളുടെ പേരിൽ നിയമ നടപടി സ്വീകരിക്കാനുള്ള തീരുമാനവും ജനദ്രോഹ നടപടിയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാത പ്രവ്യത്തിക്ക് പണം എഴുതിയെടുക്കുന്ന നിരവധി സംഭവങ്ങളൂം ഉണ്ടായിട്ടുണ്ടെന്ന് എൽ ഡി എഫ് ആരോപിച്ചു. പ്രസിഡന്റിന്റെയും വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‌സന്റെയും അപ്രമാധിത്വവും ചില ജീവനക്കാരുടെ അഴിമതിയുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു. സമീപ പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ പദ്ധതി നിർവ്വഹണം പൂർത്തിയാക്കുന്നതിൽ ്അയ്യൻകുന്ന് ഏറെ പിന്നിലാണെന്നും അവർ ആരോപിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല, ബിജോയിപ്ലാത്തോട്ടം, ഷൈനി വർഗീസ്, എൽ ഡി എഫ് നേതാക്കളായ ബിജു വർഗീസ്, എൻ.ഐ. സുകുമാരൻ, കെ.ജെ. സജീവൻ, ദിലീപ് മോഹൻ, ജോണി കാവുങ്കൽ, എം.എ. ആന്റണി, മാത്യു പുളിക്കക്കുന്നേൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog