പെൺകുട്ടികളുടെ വിവാഹ പ്രായം കേന്ദ്രനീക്കത്തെ കരുതിയിരിക്കണം: കെ കെ ശൈലജ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 December 2021

പെൺകുട്ടികളുടെ വിവാഹ പ്രായം കേന്ദ്രനീക്കത്തെ കരുതിയിരിക്കണം: കെ കെ ശൈലജ


പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രനീക്കത്തിനു പിന്നിൽ നിഗൂഢലക്ഷ്യമുണ്ടെന്നും അതിനെ കരുതിയിരിക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ. മതന്യൂന പക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും ക്രിമിനൽ കേസുകളിൽ കുടുക്കി ജയിലിലടക്കുകയാണ് ലക്ഷ്യം. ഇത് കടുത്ത വഞ്ചനയാണ്.  കരിവെള്ളൂർ സമരത്തിന്റെ  75-ാം വാർഷികം  ഉദ്ഘാടനം ചെയ്യുകയായിരുന്നു  ശൈലജ.വർഗീയ ലഹളയുണ്ടാക്കാനുള്ള നീക്കമാണ് ആലപ്പുഴയിൽ കൊലപാതകങ്ങളിലൂടെ ആർഎസ്‌എസ്സും എസ്‌ഡിപിഐയും  ലക്ഷ്യമിടുന്നത്.  ലഹളയുണ്ടായാൽ കേരളം ഉത്തരേന്ത്യൻ ഗ്രാമങ്ങൾ പോലെയാകും. ഇതിനെ യുവാക്കളെയും സ്ത്രീകളെയും അണിനിരത്തി ചെറുത്തു തോൽപ്പിക്കണമെന്നും  കെ കെ ശൈലജ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog