ഉദയജ്യോതി സ്വയം സഹായസംഘം കെട്ടിടോദ്ഘാടനം നാളെ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 7 December 2021

ഉദയജ്യോതി സ്വയം സഹായസംഘം കെട്ടിടോദ്ഘാടനം നാളെ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നു


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിൽ ആറാം വാർഡിൽ പള്ളിപ്പറമ്പ് മുക്കിൽ 2015 ൽ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ച ഉദയ ജ്യോതി സ്വയം സഹായ സംഘം സ്വന്തമായ ആസ്ഥാന മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റുകയാണ്.

സംഘത്തിൻ്റെ പുതിയ കെട്ടിടോദ്ഘാടനം ഡിസംബർ 8 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ബഹു. തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൾ മജീദ് അധ്യക്ഷത വഹിക്കും 

ശ്രീമതി. കെ .താഹിറ (മെമ്പർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് ),ശ്രീമതി.സി എം പ്രസീത ( മെമ്പർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ),

ശ്രീമതി. എം സജിമ (വൈസ് പ്രസിഡൻ്റ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ),
ശ്രീ.കെ ബാലസുബ്രഹ്മണ്യം ( വാർഡ് മെമ്പർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ),
ശ്രീ കെ പ്രീയേഷ് (വാർഡ്മെമ്പർ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ),
ശ്രീ കെ അനിൽ കുമാർ (സെക്രട്ടറി, CPM മയ്യിൽ ഏരിയാ കമ്മിറ്റി ),
ശ്രീ കെ എം ശിവദാസൻ (പ്രസി. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ),
ശ്രീ എം അബ്ദുൾ അസീസ് (IUML, കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി ),
ശ്രീ സുമേഷ് നണിയൂർ (BJP മയ്യിൽ മണ്ഡലം പ്രസിഡൻ്റ്),
ശ്രീ.ഉജിനേഷ് വി കെ (പ്രസി.CRC വായനശാല & ഗ്രന്ഥാലയം ),
ശ്രീ.വി കെ നാരായണൻ (രക്ഷാധികാരി, ഗാന്ധി വായനശാല & ഗ്രന്ഥാലയം ,പെരുമാച്ചേരി ),ശ്രീ എൻ വി ഷിജിൻ (സെക്രട്ടറി, കയ്യൂർ സ്മാര വായനശാല & ഗ്രന്ഥാലയം ) എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും.

സംഘം പ്രസിഡൻറ് അഡ്വ. സി ഒ ഹരീഷ് സ്വാഗതവും സെക്രട്ടറി കെ പി മഹീന്ദ്രൻ നന്ദിയും രേഖപ്പെടുത്തും.ഉദയജ്യോതി സ്വയം സഹായസംഘം കെട്ടിടോദ്ഘാടനം നാളെ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നു

 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog