വിമുക്തി - ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 December 2021

വിമുക്തി - ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു


വിമുക്തി - ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

പേരാവൂർ: പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിമുക്തി ലഹരി വിരുദ്ധ ക്ലബ്‌ പുന:സംഘാടനവും ഗാന്ധി ജയന്തി മസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നടത്തിയ ക്വിസ് മത്സരത്തിൽ സമ്മാനം നേടിയ വിദ്യാർത്ഥിനിക്കുള്ള സമ്മാന വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

 ലഹരിവിരുദ്ധ ക്ലബ്‌ ഉദ്ഘാടനവും റേഞ്ച് പരിധിയിലെ വിദ്യാലയങ്ങളിൽ നടത്തിയ ഗാന്ധിജയന്തി ദിന ലഹരി വിരുദ്ധ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ടെസ്സ ഫ്രാൻസിസിനുള്ള സമ്മാന വിതരണവും പേരാവൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ് നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫിസർ പി എസ് ശിവദാസൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.

 മദർ പിടിഎ പ്രസിഡന്റ് ബീന പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പാൾ മേരി ജോണി, ലഹരി വിരുദ്ധ ക്ലബ്‌ കൺവീനർ സുരേഷ് ബാബു കെ എന്നിവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ വി എൻ സതീഷ് , സന്ദീപ് ജി. ഗണപതിയാടൻ എന്നിവർ സന്നിഹിതരായി.

 സ്കൂൾ പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ, പി ടി എ പ്രസിഡന്റ് സിബി ജോൺ, മദർ പി ടി എ പ്രസിഡന്റ് ബീന പ്രമോദ് എന്നിവർ രക്ഷാധികാരികളിയ ലഹരിവിരുദ്ധ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ജോൺസ് തോമസ് (പ്രസിഡന്റ്), നിവേദ്യ കെ. (വൈസ് പ്രസിഡന്റ്), കാശിനാഥ് ടി. (സെക്രട്ടറി), സമന്വയ കെ. (ജോ: സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog