സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പെട്ടന്ന് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 December 2021

സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പെട്ടന്ന് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിവഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.
നടപടി റദ്ദാക്കണമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിയമം ധൃതിപിടിച്ച്‌ നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തില്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. ചര്‍ച്ചയാവാമെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടര്‍നടപടികള്‍ സമസ്ത നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച്‌ മുഖ്യമന്ത്രിയെ കണ്ടത്.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയതോടെയാണ് മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചത്. സമസ്തയെ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചക്ക് വിളിച്ചത്. മറ്റു മുസ്‌ലിം സംഘടനകളുമായിക്കൂടി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുക.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog