ബസ് ജീവനക്കാർക്ക് മർദനമേറ്റു: കടവത്തൂർ റൂട്ടിൽ മിന്നൽ പണിമുടക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 December 2021

ബസ് ജീവനക്കാർക്ക് മർദനമേറ്റു: കടവത്തൂർ റൂട്ടിൽ മിന്നൽ പണിമുടക്ക്


കടവത്തൂർ: ബസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് കടവത്തൂർ-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. കടവത്തൂർ ടൗണിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കടവത്തൂർ-തലശ്ശേരി റൂട്ടിലോടുന്ന വീൽ പാലസ് ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചു. ഇതിനിടെ കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് വലിച്ചെറിഞ്ഞു. റോഡരികിൽ കാർ നിർത്തിയിട്ടതുമായി ബന്ധപ്പെട്ട വാക്‌തർക്കമുണ്ടാവുകയും ബസ് അടുത്ത ട്രിപ്പ് വരുമ്പോൾ തടഞ്ഞുനിർത്തി മർദിച്ചെന്നുമാണ് പരാതി. ബസ്ഡ്രൈവർ നിജേഷ് (35), കണ്ടക്ടർ രാജേഷ് (31) എന്നിവരെ പാനൂർ ഗവ. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പണിമുടക്ക് കാരണം വഴിയിലായി. സംഭവത്തിൽ എട്ടാളുകളുടെയും കണ്ടാലറിയാവുന്ന 40 ആളുകളുടെയും പേരിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു. മർദനമേറ്റവരെ കെ.പി. മോഹനൻ എം.എൽ.എ. സന്ദർശിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog