സ്വത്തിന് വേണ്ടി മക്കള്‍ ചേര്‍ന്ന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 December 2021

സ്വത്തിന് വേണ്ടി മക്കള്‍ ചേര്‍ന്ന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു


കണ്ണൂര്‍ മാതമംഗലത്ത് സ്വത്തിന് വേണ്ടി മക്കള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചു. നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു.
കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് സംഭവം. 93 വയസ്സുള്ള അമ്മയെക്കൊണ്ട് ബലപ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്നത് സ്വന്തം മക്കള്‍ തന്നെ.മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് സംഭാഷണം റെക്കോഡ് ചെയ്തത്.മക്കള്‍ നാലുപേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലില്‍ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു.
പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചു. മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പൊലീസ് കേസെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog