
പയ്യന്നൂർ : പാരിസ്ഥിതികമായും സാമ്പത്തികമായും കേരത്തെ തകർക്കുന്ന കെ. റെയിൽസിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ. റെയിൽസിൽവർ ലൈൻ പ്രതിരോധസമിതി നാളെ (ഡിസ: 22 ) രാവിലെ 10.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടത്തുന്ന കെ. റെയിൽ പ്രതിരോധകൺവെൻഷൻന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള വാഹന ജാഥ പയ്യന്നൂർ ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്ന് തുടങ്ങി.
കെ.റെയിൽസിൽവർ ലൈൻ പ്രതിരോധ സമിതി ചെയർമാൻ ടി.പി. പത്മനാഭൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കൺവീനർ വി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
എൻ. സുബ്രഹ്മണ്യൻ, അപ്പുക്കുട്ടൻ കാരയിൽ, വിനോദ്കുമാർ രാമന്തളി, കെ.രാജീവ് കുമാർ , സരള എടവലത്ത്, കെ.സി.ഹരിദാസൻ എന്നിവർ സംസാരിച്ചു. പ്രചരണ ജാഥ പയ്യന്നൂർ, കുഞ്ഞിമംഗലം, രാമന്തളി, തൃക്കരിപ്പൂർ, പിലിക്കോട്, കരിവെളളൂർ എന്നിവിടങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.
22 ബുധനാഴ്ച ഗാന്ധി പാർക്കിൽ നടക്കുന്ന കൺവെൻഷൻ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പ്രശാന്ത് ഭൂഷൺ ഉൽഘാടനം ചെയും .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു