പയ്യന്നൂർ നഗരസഭഹെൽപ്പ് ഡസ്ക് തുറന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 21 December 2021

പയ്യന്നൂർ നഗരസഭഹെൽപ്പ് ഡസ്ക് തുറന്നു


പയ്യന്നൂർ എം.എൽ.എ.ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ നഗരസഭ ഭരണ സമിതി ഒരു വർഷം തികയുന്ന ഘട്ടത്തിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ വേഗത്തിലും , കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി ഹെൽപ്പ് ഡസ്ക്ക് ആരംഭിച്ചു. പയ്യന്നൂർ എം.എൽ.എ. ടി.ഐ മധുസൂദനൻ ഉദ്ഘാനം ചെയതു.

ഹെൽപ്പ് ഡെസ്ക്കിലൂടെ ലഭിക്കുന്ന സേവനങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിച്ച് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നതാണെന്ന് ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു.

വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.പി.സെമീറ, കൗൺസിലേർസ് , നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, സുപ്രണ്ട് ഹരിപ്രസാദ്, ആന്റണി, എഞ്ചിനിയർ ഉണ്ണികൃഷ്ണൻ , റവന്യു ഇൻസ്പെക്ടർ ഹരികൃഷ്ണൻ , ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.സുബൈർ, എന്നിവർ സംസാരിച്ചു.

വിവിധ സാമൂഹ്യ സുരക്ഷ പെൻഷനുകൾ, , സെക്ഷനുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ, വിവിധ ആവശ്യങ്ങളുടെ സർട്ടിഫിക്കറ്റുകൾ, അപക്ഷ തുടങ്ങി പൊതുജനങ്ങൾക്ക് നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയുന്നതിന് ഹെൽപ്പ് ഡസ്കിലൂടെ സാധിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog