സൗജന്യ യൂണിഫോം വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂർ സെൻട്രൽ യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു .സ്കൂൾ അങ്കണത്തിൽ നടന്ന വിതരണോദ്ഘാടന പരിപാടി വാർഡ് കൗൺസിലർ ഹസീന കാട്ടൂർ ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ സെൻട്രൽ യു പി സ്കൂളിലെ പൂർവ്വ അദ്ധ്യാപികയായ എ വി തമ്പായി ടീച്ചറുടെ ഭർത്താവ് പി കെ ചിണ്ട പൊതുവാളുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ സ്കൂളിലെ ഒന്ന് ,രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു .സ്കൂളിൽ നടന്ന ചടങ്ങ് വാർഡ് കൗൺസിലർ ഹസീന കാട്ടൂർ ഉദ്ഘാടനം ചെയ്തു .തുടർന്ന് എ വി തമ്പായി ടീച്ചർ ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കവിത കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു .മദർ പി ടി എ പ്രസിഡൻ്റ് ടി ശുഭ അദ്ധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ് മാസ്റ്റർ എം മധു, സ്റ്റാഫ് സെക്രട്ടറി എം പി അബ്ദുൾ ജലീൽ, പി സ്മിത എന്നിവർ സംസാരിച്ചു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha