മറിയക്കുട്ടിവധം:ഡിഎന്‍എ പരിശോധന ഫലം സിബിഐക്ക് ലഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂര്‍ പ്രമാദമായ ചെറുപുഴ കാക്കേഞ്ചാലിലെ കുട്ടി മാക്കൽ മറിയ കുട്ടി (70) വധ കേസിൽ അന്വേഷണ ചുമതലയുള്ളസിബിഐ സംഘം പയ്യന്നൂർകോടതി മുഖാന്തിരം പരിശോധനക്കയച്ച ഡി.എൻ.എ.ഫലം ലഭിച്ചു.9 വർഷകാല മായി
തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം വഴിമുട്ടിനില്‍ക്കുന്ന കൊലപാത കേസിൽ സംശയത്തിൻ്റെ നിഴലിലുള്ള സ്ത്രീസാന്നിദ്ധ്യം കണ്ടെത്താന്‍ സിബിഐ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.വീട്ടിൽ
തനിച്ചു താമസിച്ചു വന്ന മറിയക്കുട്ടിയുടെ കൊലപാതകത്തിന് ശേഷം മൃതദേഹത്തിന് ചുറ്റും വിതറാനെടുത്ത പൗഡര്‍ ടിന്നില്‍നിന്നും ഫ്രിഡ്ജിന്റെ കൈപ്പിടിയില്‍നിന്നും ലഭിച്ച വിരലടയാളങ്ങളും സംഭവസ്ഥലത്തെ സിഗരറ്റ് കുറ്റിയില്‍ നിന്നും ഡിഎന്‍എഫലം ലഭിച്ചിരുന്നു.ഇത് കേസന്വേഷണത്തില്‍ വഴി തിരിവായ തെളിവായിരുന്നുവെങ്കിലും ഇതിൻ്റെ അവകാശികളെ കണ്ടെത്താൻഇതു വരെ സാധിച്ചില്ല വീട്ടുപറമ്പിലെ റബ്ബര്‍തോട്ടത്തില്‍നിന്നും കിട്ടിയ പേപ്പര്‍ കപ്പില്‍ നിന്നും മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് നിന്നും ലഭിച്ച തുണിയില്‍നിന്നും സ്ത്രീ സാന്നിധ്യമുണ്ടായിരുന്ന സൂചനകളിലേക്കാണ് സിബിഐ അന്വേഷണം. ഇവരുടെ ഡിഎന്‍എഫലവും അന്വേഷണത്തിനിടയില്‍ ലഭിച്ചിരുന്നു. ഇവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് സിബിഐ സംഘം.അഞ്ചുമാസത്തെ കാത്തിരിപ്പിന് ഒടുവിൽ ഡിഎന്‍എ പരിശോധനാഫലംലഭിച്ചെങ്കിലും ഈ സ്ത്രീ സാന്നിധ്യം കണ്ടെത്താൻ സമ്മതപത്രം നേടി ഡി എൻ എ പരിശോധനക്ക് സിബിഐ വിധേയമാക്കിയവരിൽ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തെ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ സിബിഐ സംഘത്തിന് നീങ്ങേണ്ടി വരും. ഈ ഘട്ടത്തിൽ തന്നെമറിയക്കുട്ടിയുടെ ഡിഎന്‍എയും അന്വേഷണ സംഘം കണ്ടെത്തി.മകന്റേയും മകളുടേയും രക്തപരിശോധനയിലൂടെയാണ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിക്കാതിരുന്ന മറിയക്കുട്ടിയുടെ ഡിഎന്‍എ കണ്ടെത്തിയത്. അന്വേഷണത്തിൽ ഡി.എൻ.എ.ഫലം നിർണായകമാകും 2012 മാർച്ച് 5 ന് ആണ് മറിയ കുട്ടിയെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha