ആറളം ഫാമിൽ ചൂരൽ മുറിച്ചു കയറ്റിയ ലോറി തടഞ്ഞുവെച്ചു - ഉത്തരവുണ്ടെന്ന നിർദ്ദേശത്തെ തുടർന്ന് അനുമതി നൽകി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 December 2021

ആറളം ഫാമിൽ ചൂരൽ മുറിച്ചു കയറ്റിയ ലോറി തടഞ്ഞുവെച്ചു - ഉത്തരവുണ്ടെന്ന നിർദ്ദേശത്തെ തുടർന്ന് അനുമതി നൽകി
ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ നിന്നും ചൂരൽ മുറിച്ചു കൊണ്ടുപോകാനെത്തിയ ലോറി പുനരധിവാസ മിഷൻ അധികൃതർ തടഞ്ഞുവെച്ചു.   ഒരു വർഷം മുമ്പ് ചൂരൽ മുറിക്കാനായി നൽകിയ ഉത്തരവുമായി എത്തി ചൂരൽ മുറിക്കുന്നതാണ് വിവാദമായത്.   
 പുനരധിവാസമേഖലയിൽ  ആദിവാസികൾക്ക് പുതിച്ചു നൽകിയ ബ്ലോക്ക് 13 -ൽ ഉൾപ്പെടെ വിവിധ ബ്ലോക്കുകളിൽ നിന്നാണ് ചൂരൽ മുറിച്ചത്. ചൂരൽ മുറിക്കുന്നത് അനധികൃതാമാണെന്ന് ആരോപണം ഉയർന്നതോടെ മുറിച്ചു  കയറ്റിയ നാഷണൽ പെർമിറ്റ് ലോറി പുനരധിവാസമിഷൻ സൈറ്റ് മാനേജറുടെ  നിർദ്ദേശ പ്രകാരം തടഞ്ഞുവെച്ചു.  ആറളം ഫാമിന്റെ കക്കുവയിലെ ചെക്ക് പോസ്റ്റിലാണ്  ഒരു ദിവസം മുഴുവൻ തടഞ്ഞുവെച്ചത് . ഫാമിൽ ഭൂമി ലഭിച്ച ഗുണഭോക്താക്കൾ ജില്ലാ കലക്ടർക്ക് ഇതുസംബന്ധിച്ചു നൽകിയ പാരാതിയെ തുടർന്ന് ചൂരൽ മുറിക്കുന്നത് നിയമ വിരുദ്ധമായിട്ടല്ലെന്ന് അറിയിച്ചു. തുടർന്ന് ചൂരൽ മുറിക്കാൻ അനുമതി നൽകുകയും  തടഞ്ഞുവെച്ച ലോറി വിട്ടുനൽകുകയും  ചെയ്തു.
 കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്.  ഫാമിൽ നിന്നും തുരത്തുന്ന കാട്ടാന പുരനധിവാസ മേഖലയിൽ ചൂരൽ വളർന്നു നില്ക്കുന്ന ഇത്തരം പ്രദേശനാളിലാണ്  താവളമടിക്കുന്നത്. ഇതിനു ഒരു പരിധിവരെ പരിഹാരം എന്ന നിലയിൽ  ചുരൽ മുറിക്കാൻ അനുമതി തേടി നേരത്തെ നിരവധി തവണ ഗുണഭോക്താക്കൾ കലക്ടർക്കും വനം വകുപ്പിനും അപേക്ഷ നൽകിയിരുന്നു.  ഇതു കണക്കിലെടുത്ത്  മേഖലയിലെ താമസക്കാരുടെ ആവശ്യം ന്യായമാണെന്ന് മനസിലാക്കി അധികൃതർ ചുരൽ മുറിക്കാൻ അനുമതി നൽക്കുകയായിരുന്നു . 2020-ൽ തലശേരി സബ് കലക്ടറാണ് ചൂരൽ മുറിക്കാൻ അനുമതി നൽകിയത്. സബ് കലക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ മുറിക്കുന്ന ചൂരൽ ഫാമിന് പുറത്തേക്ക് കൊണ്ടു പോകുന്നതിന് വനം വകുപ്പും അനുമതി നൽകിയെങ്കിലും  കോവിഡിനെ തുടർന്ന് ചൂരൽ മുറിക്കൽ നടക്കാതെ പോയി. പഴയ ഉത്തരവുമായി മുറി തുടങ്ങിയതോടെയാണ് സംഭവം വിവാദമായത്.
 അതേസമയം  ആദിവാസികൾക്ക് പുതിച്ചു നൽകിയ ഭൂമിയിൽ നിന്നും മുറിക്കുന്ന ചൂരലിന്റെ വില കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ചുമതല എസ് ടി പ്രമോട്ടർമാർക്കായിരിക്കും. 10 എണ്ണം അടങ്ങുന്ന   ഒരു ചൂരൽ കെട്ടിന് 20 രൂപ  നിരക്കിൽ താമസക്കാർക്ക് നൽകണം. ഇത് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രമോട്ടർമാരുടെ ചുമതലയെന്ന് ടി ആർ ഡി എം സൈറ്റ് മാനേജർ പി.പി. ഗിരീഷ് പറഞ്ഞു. 
കാട്ടാന ശല്യം രൂക്ഷമാക്കുന്നതും കാലാകാലം നശിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്ന ചുരൽ വിൽക്കുന്നതിലൂടെ ആദിവാസികൾക്ക് ഒരു വരുമാനം ഉണ്ടാകും എന്ന് കരുതിയാണ് വില്പ്പനയ്ക്ക് അനുമതി നൽകിയത്. വിവാദത്തിന് ഒരടിസ്ഥാനവും ഇല്ല. ഒരു വർഷം മുൻമ്പ് നൽകിയ ഉത്തരവ് പുതുക്കി കിട്ടുന്നതിന് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പഴയ ഉത്തരവ് നിലനില്ക്കുന്നതിനാൽ പുതുക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ചൂരൽ മുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ലഭിച്ചിട്ടും വർഷങ്ങളായി താമസം തുടങ്ങാത കുടുംബങ്ങളുടെ ഭൂമിയിലാണ് ചൂരൽ വളന്ന് പന്തലിച്ച് നില്ക്കുന്നത്. മേഖലയിലെ കാട്ടന ശല്യത്തിന് പ്രധാന കാരണം കാടാണെന്നും അതുകൊണ്ട് വെട്ടിത്തെളിക്കണമെന്നും കാണിച്ച് നിരവധി പരാതികൾ ആദിവാസി പുനരധിവാസമിഷനും ജില്ലാ ഭരണകൂടത്തിനും ലഭിച്ചിരുന്നു. ഇതിനൊപ്പമാണ് ചൂരൽ മുറിക്കാനുള്ള അനുമതി തേടിയുള്ള പുനരധിവാസ മേഖലയിലെ ഗുണഭോക്തക്കാളുടെ പരാതിയും ലഭിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog