ദേശീയ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ തൊണ്ടിയില്‍ സാന്ത്വനം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് മികച്ച നേട്ടം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 December 2021

ദേശീയ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ തൊണ്ടിയില്‍ സാന്ത്വനം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് മികച്ച നേട്ടംഇരിട്ടി: ദേശീയ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ തൊണ്ടിയില്‍ സാന്ത്വനം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അമ്പെയ്ത്ത് പരിശീലന കേന്ദ്രത്തിന് മികച്ച നേട്ടം. ക്ലബ്ബില്‍ നിന്ന് പങ്കെടുത്ത 3 പേര്‍ക്ക് ഒളിംപിക് റൗണ്ടിലേക്ക് സിലക്ഷന്‍ ലഭിച്ചു.
റോബിന്‍ ഷൈജന്‍, എ.സര്‍ഗ്ഗ, ജിബില്‍ന ജെയിംസ് എന്നിവര്‍ക്കാണ് മഹാരാഷ്ട്രയില്‍ നടന്ന ദേശീയ എന്‍ടിപിസി നാഷണല്‍ സബ്ജൂനിയര്‍ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ ഒളിംപിക് റൗണ്ടിലേക്ക് യോഗ്യത ലഭിച്ചത്.
എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയായ റോബിന്‍ ഷൈജന് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാം സ്ഥാനവും നാഷണലില്‍ 63-ാം സ്ഥാനവും ലഭിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്ലസ്ടൂ വിദ്യാര്‍ഥിയായ എ.സര്‍ഗ്ഗയ്ക്ക് സ്റ്റേറ്റില്‍ രണ്ടാം സ്ഥാനവും നാഷണലില്‍ 55-ാം സ്ഥാനവും ഉളിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിയായ ജിബില്‍ന ജെയിംസിന് സംസ്ഥാനത്ത് നാലാം സ്ഥാനവും നാഷണലില്‍ 58-ാം സ്ഥാനവും ലഭിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog