പനയത്താംപറമ്പിൽ കഞ്ചാവ് വേട്ട; രണ്ട് കിലോ 310 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിലാണ് കഞ്ചാവ് സഹിതം യുവാവിനെ പിടികൂടിയത് . എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൽ അഞ്ചരക്കണ്ടി , പനയത്താംപറമ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ചെയ്യുന്ന പ്രധാനകണ്ണിയാണ് പനയത്താംപറമ്പിൽ വച്ച് എക്സൈസിൻ്റെ വലയിലായത് . മട്ടന്നൂർ ഏളംമ്പാറ സ്വദേശി ശരണ്യ നിവാസിൽ കെ കെ ശരത്ത് കുമാർ (29 ) നെയാണ് രണ്ട് കിലോ 310 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത് . കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസീകമായാണ് എക്സൈസ് സംഘം കീഴടക്കിയത് .അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി ടി യേശുദാസൻ , പ്രിവൻ്റീവ് ഓഫീസർമാരായ ശശിചേണിച്ചേരി , എം.കെ സന്തോഷ് , കെ എം ദീപക് (ഗ്രേഡ്) എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലിഷ് , കെ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത് . ഇയാളെ ചോദ്യം ചെയ്തതിൽ കണ്ണൂരിൻ്റെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വിൽപ്പനക്കാരെക്കുറിച്ച് എക്സൈസിന് നിർണ്ണായക വിവരം ലഭിച്ചിട്ടുണ്ട് . പിടികൂടിയ കഞ്ചാവ് സഹിതം യുവാവിനെ ബുധനാഴ്ച്ച രാവിലെ തലശ്ശേരി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha