ഇരിക്കൂറിന്‍റെ വിദ്യാഭ്യാസ-കായിക മേഖലയ്ക്ക് ഊർജമേകാൻ ഒപ്പമുണ്ടാകും: കെ.സുധാകരൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ കായിക രംഗങ്ങൾക്ക് കാലാനുസൃതമായ വളർച്ച സമ്മാനിക്കാൻ കണ്ണൂരിന്‍റെ ജനപ്രതിനിധി എന്ന നിലയിൽ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് കെ.സുധാകരൻ എംപി. പ്രദേശത്തെ വിദ്യാഭ്യാസ തൊഴിൽ രംഗങ്ങൾക്ക് പുതിയ ഊർജം നൽകിയ എംഎൽഎയുടെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലം എംഎൽഎ സജീവ് ജോസഫ് നേതൃത്വം നൽകുന്ന സമഗ്ര വിദ്യാഭ്യാസ തൊഴിലധിഷ്ഠിത പദ്ധതിയായ ദിശാദർശൻ മെറിറ്റ് അവാർഡ് സമർപ്പണ പരിപാടിയുടെ ആദ്യഘട്ടം മടന്പം മേരിലാൻഡ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ. സുധാകരൻ എംപി. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. 2021 ലെ ധ്യാൻ ചന്ദ് പുരസ്കാര ജേതാവ് കെ.സി ലേഖ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. മണ്ഡല പരിധിയിലെ സ്കൂളുകളിൽ നിന്നും വിവിധ പൊതു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 1615 വിദ്യാർത്ഥികളെയും ദിശാദർശന്‍റെ ഭാഗമായുള്ള വിവിധ മത്സര പരിപാടികളിലെ സമ്മാനിതർക്കമുള്ള മെറിറ്റ് അവാർഡുകളാണ് വിതരണം ചെയ്യപ്പെട്ടത്. മണ്ഡല പരിധിയിൽ നിന്ന് നിർണായക നേട്ടങ്ങൾ സ്വന്തമാക്കിയ വിദ്യാർഥി യുവജന പ്രതിനിധികളെയും ആദരിച്ചു. മുൻമന്ത്രി കെ .സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി ഫിലോമിന, ടി.സി. നസീഫത്ത്, എൻ.പി. ശ്രീധരൻ, ഫാ. ഫിലിപ്പ് രാമച്ചനാട്ട്, പി.മീന , ബിനോയ് , സുനിൽ, ലിജോ പുന്നൂസ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha