മൊബൈല്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടനം നാളെ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 December 2021

മൊബൈല്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടനം നാളെ


കണ്ണൂര്‍ :പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിതേ്യാപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈക്കോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് നടക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് നടക്കും. രാവിലെ 8.30ന് സപ്ലൈകോ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്യും.
മൊബൈല്‍ മാവേലിസ്റ്റോറുകള്‍ എത്തിച്ചേരുന്ന സ്ഥലവും സമയവും യഥാക്രമം. കണ്ണൂര്‍ ഡിപ്പോ: ഡിസംബര്‍ രണ്ട് – രാവിലെ ഒമ്പത് മണി – ചാലാട്, 10.30 – പള്ളിയാന്‍മൂല, ഉച്ച 12 മണി – അലവില്‍, 2.30 – നീര്‍ക്കടവ്, വൈകിട്ട് 4 മണി – അഴീക്കല്‍.

തലശ്ശേരി ഡിപ്പോ: രാവിലെ 10.30 – കൈതേരി, 12.30 കണ്ണവം കോളനി, വൈകിട്ട് മൂന്ന് മണി – കാര്യാട്ട്പുറം, 4.30 പൂക്കോം, ആറ് മണി – ചൊക്ലി.
ഇരിട്ടി ഡിപ്പോ – രാവിലെ 10 മണി – ഉളിയില്‍, 12 മണി മാടത്തി, ഉച്ച രണ്ട് മണി – വെളിമാനം, വൈകിട്ട് നാല് മണി -ആറളം, ആറ് മണി – എടത്തൊട്ടി.
കണ്ണൂര്‍ ഡിപ്പോ – ഡിസംബര്‍ മൂന്ന് – രാവിലെ ഒമ്പത് മണി – കാനച്ചേരി ചാപ്പ, 11 മണി – മുണ്ടേരി മൊട്ട, 2.30 – മതുക്കോത്ത്, വൈകിട്ട് നാല് മണി – കാപ്പാട്.
തലശ്ശേരി ഡിപ്പോ – രാവിലെ 10 മണി വായന്നൂര്‍, 12 മണി -നിടുംപൊയില്‍, രണ്ട് മണി പൂളക്കുറ്റി, വൈകിട്ട് നാല് മണി കൊളക്കാട്.
ഇരിട്ടി ഡിപ്പോ – രാവിലെ 10 മണി കൊളശ്ശേരി, 12 മണി – കാപ്പുമ്മല്‍, രണ്ട് മണി – കുഴിയില്‍ പീടിക, 3.30 കീഴല്ലൂര്‍, 5.30 – കാരപേരാവൂര്‍.
സബ്‌സിഡി സാധനങ്ങളും ശബരി ഉല്‍പന്നങ്ങളും മൊബൈല്‍ മാവേലിസ്റ്റോറില്‍ ലഭിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കരുതണം.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog