കാലാവധി കഴിഞ്ഞ വാക്സിൻ കുത്തിവെച്ച സംഭവം ആശുപത്രിക്കെതിരെ നടപടി എടുക്കണം : കെ.എസ്.യു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ : മട്ടന്നൂർ ആശ്രയ ഹോസ്പിറ്റലിൽ നവ ജാത ശിശുവിന് കാലാവധി കഴിഞ്ഞ പോളിയോ വാക്‌സിൻ കുത്തി വെച്ച സംഭവം  ഗുരുതരമായ പിഴവും അതീവ ഗൗരവതരവുമാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രിയിൽ സൂക്ഷിക്കാൻ പാടില്ലെന്നിരിക്കെ അത് കുത്തി വെക്കുകയും അന്വേക്ഷിക്കാൻ ചെന്ന രക്ഷിതാക്കളോട് ഉത്തരവാദിത്തരഹിതമായി പെരുമാറിയത് അംഗീകരിക്കാൻ കഴിയില്ല. ഡ്രഗ്സ് കൺട്രോളർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പരിശോധന നടത്തി മരുന്ന് വിതരണത്തിൽ ക്രമക്കേട് കണ്ടെത്തുകയും കാലാവധി കഴിഞ്ഞ നിരവധി മരുന്നുകൾ പിടിച്ചെടുത്തതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നിയമ നടപടികൾ കൈകൊള്ളണമെന്നും ആശുപത്രിയിൽ എത്തുന്ന രോഗികളുടെയും പൊതു ജനങ്ങളുടെയും ആശങ്ക പരിഹരിക്കണമെന്നും കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് പത്രപ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha